KuwaitVartha.com

കൂടങ്കുളം: സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്ന് പ്രധാനമന്ത്രിയോട് ആനംസ്റ്റി
ചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമാധാനപരമായ പോരാട്ടത്തെ അടിച്ചമര്‍ത്തരുതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിലയത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണമെന്നും ആംനസ്റ്റി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

രാജ്യാന്തര നിയമങ്ങളനുസരിച്ച് സമാധാനപരമായി സംഘടിക്കാനും സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആണവനിലയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്ക് തൃപ്തികരമായ മറപടി നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ആനംസ്റ്റി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായ പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമര്‍ത്തുന്നത് ഉടന്‍ അവസാനിപ്പിക്കണം സ്വിറ്റ്‌സര്‍ലാന്റിലെ പീറ്റര്‍ കേറ്റന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ആംനസ്റ്റി അംഗങ്ങള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കൂടങ്കുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്ന പീപ്പ്ള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിക്കും അയച്ചിട്ടുണ്ട്.

കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ജയിലിലടച്ച 180 പേരെ ഉടന്‍ വിട്ടയക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം. സമരത്തിന് നേതൃത്വം നല്‍കിയ എസ്.പി ഉദയകുമാറിന്റെ വീട് റെയ്ഡ് ചെയ്തതിലും സമരക്കാരെ പിന്തുണയ്ക്കുന്ന കടയുടമകളെ ഭീഷണിപ്പെടുത്തിയതിലും ആനംസ്റ്റി ഭീതി രേഖപ്പെടുത്തി.

കഴിഞ്ഞ മാസം നടന്ന അനിശ്ചിതകാല നിരാഹാരവുമായി ബന്ധപ്പെട്ട് ജയിലിലടച്ച 180 പേരില്‍ 25 പേര്‍ ഒഴികെയുള്ളവര്‍ ജാമ്യത്തിലിറങ്ങി. രാജ്യദ്രോഹം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 55,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (kdna) ജനറല്‍ കൗണ്‍സില്‍ മീറ്റും മലബാര്‍ മഹോത്സവം ’2012 സ്വാഗതസംഘം രൂപീകരണവും.
കുവൈത്ത് സിറ്റി:    കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ മെയ്‌ 3 വ്യാഴം രാത്രി 7:30 അബ്ബാസിയ രുചി ഓഡിറ്റോറിയത്തില്‍ ചേരും. വരുന്ന ആറുമാസക്കാലത്തെ പ്രവര്‍ത്തന പരിപാടികള്‍ക്ക് കൗണ്‍സില്‍ യോഗം അന്തിമ രൂപം നല്‍കും. നവംബര്‍ 2 ന് നടക്കുന്ന മലബാര്‍ മഹോത്സവം ’2012 ന്‍റെ സ്വാഗത സംഘം രൂപീകരണവും കൗണ്‍സില്‍ മീറ്റിനോടനുബന്ധിച്ച് നടക്കുന്നതാണ്.

ഇസ് ലാഹി സെന്റര് ചര്ച്ചാ സമ്മേളനം ഒരുക്കങ്ങള് പൂര്ത്തിയായി
“ഇസ് ലാം ശാന്തിയുടെ മതം” എന്ന തലക്കെട്ടില് കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കാന്പയിന്റെ ഭാഗമായി “പ്രവാചകരും വിമോചനദൌത്യവും” എന്ന വിഷയത്തില് സംഘടിപ്പിക്കുന്ന ചര്ച്ചാ സമ്മേളനത്തിന്റെ ഒരുക്കങ്ങള് പൂര്ത്തിയായതായി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. സാല്മിയ യൂനിറ്റിന്റെ ആഭിമുഖ്യത്തില് ഫിബ്രുവരി 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സാല്മിയ പ്രൈവറ്റ് എഡ്യൂക്കേഷന് ഹാളില് വെച്ച് നടക്കുന്ന പരിപാടിയില് കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ.ഹൈദരലി (കെ.എം.സി.സി), ടി.വി.ഹികമത്ത് (കല), അന് വര് സഈദ് (കെ.ഐ.ജി), ഹരീഷ് തൃപ്പൂണിത്തറ (ഒ.ഐ.സി.സി), റോയ് വര്ഗീസ് (മാര്തോമാ സഭ), കെ.സി.മുഹമ്മദ് നജീബ് (കെ.കെ.ഐ.സി) തുടങ്ങിയവര് പങ്കെടുക്കും. പരിപാടിയില് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനുമായ ആദില് അത്വീഫ് വിഷയാവതരണവും ക്രോഡീകരണവും നടത്തും. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം സ്വാഗതസംഘം ചെയര്മാന് മൂസ തോടന്നൂരും ജനറല് കണ് വീനര് സി.പി.അബ്ദുല് അസീസും പത്രക്കുറിപ്പില് അറിയിച്ചു. പരിപാടിയില് സ്ത്രീകള്ക്ക് പ്രത്യേക സൌകര്യമേര്പ്പെടുത്തിയിട്ടുണ്ടെന്നും അവര് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 99113425, 66014181 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ് : സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഓണത്തനിമ 2011-നോടനുബന്ധിച്ചു നടന്ന ഏഴാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജോണ്‍സണ്‍ മാസ്റ്റര്‍ അനുസ്മരണ സം•ീതസായാഹ്നത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംയുക്തജേതാക്കളായ ഫ്രണ്ട്ലൈന്‍ ചലഞ്ചേഴ്സ്-സി ടീമിന് അപ്സരാ മെഹമ്മൂദും, വെഫ്പ്സാ ടീം അബ്ബാസിയ-എ-യ്ക്ക് കുഞ്ഞഹമ്മദ് പേരാമ്പ്രയും ട്രോഫികളും ക്യാഷ് അവാര്‍ഡും വ്യക്തി•ത മെഡലുകളും സമ്മാനിച്ചു.

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കെന്റ് ചലഞ്ചേഴ്സ്-ബി-യും, മികച്ച പ്രകടനത്തിന് തൃശൂര്‍ അസ്സോസിയേഷന്‍ ടീമും, ബെസ്റ്റ് ബാക്ക് – ആന്റണി ജോര്‍ജ്ജ് (ഓര്‍മ്മ കെ.കെ.ഡി.എ), ബെസ്റ്റ് ഫ്രണ്ട് – ശ്യാം (പംകിന്‍ റോയല്‍-എ), ബെസ്റ്റ് കോച്ച് – മോന്‍സണ്‍ (ഫ്രണ്ട്ലൈന്‍ ചലഞ്ചേഴ്സ്-സി) എന്നിവരും ചടങ്ങില്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ഡോ. മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി
സെന്റ് ഗ്രിഗാറിയോസ് ഒാര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്വീകരണചടങ്ങുകള്‍, കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍, ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുവാന്‍ നവംബര്‍ 8-ന് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കല്‍ക്കത്താ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

പ്രവാസിയുടെ നൊമ്പരം
നയിറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടയില്‍ രജനി ബസില്‍ ഇരുന്നു തന്റെ ജീവിതത്തെ കുറിച്ച്ചിന്തിക്കുകയായിരുന്നു .. എന്ന് തുടങ്ങിയതാണീ നെട്ടോട്ടം , പകലും രാത്രിയും മാറി മാറി വരുന്ന ഷിഫ്റ്റ്‌കള്‍.. എന്നും  വ്യത്യസ്തരായ രോഗികള്‍ . പലരുടെയും മുഖം വര്ഷം  മുപ്പതു  കഴിഞ്ഞിട്ടും മനസ്സില്‍  തങ്ങി  നില്കുന്നു .. പലരെയും മറന്നു . ജോലിയും ജോലിക്കുള്ള യാത്രയും മടക്ക യാത്രയും കുട്ടികളെ കുറിച്ചുള്ള ടെന്‍ഷനും മാത്രമായി ജീവിക്കാനാണോ തന്റെ വിധി , ഇതിനൊരു മാറ്റം വരുമോ ?? അവള്‍ ചിന്തിച്ചു ..

ഇരുപത്തി മൂന്നാം വയസ്സില്‍ ജനിച്ചു വളര്‍ന്ന വീടും വളര്‍ത്തിയ രക്ഷിതാക്കളെയും സ്വന്തം ഗ്രാമവും വിട്ടു ബെര്‍മിംഗ്ഹാം എന്നാ ഈ മാസ്മര ലോകത്തേക്ക് ജീവിതം തുന്നി പിടിപ്പിക്കാന്‍ പുറപ്പെടുമ്പോള്‍ തന്റെ ജീവിതത്തില്‍ ഇത്രയേറെ നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന് പാവം അവള്‍ ഒരിക്കലും കരുതിയിരുന്നില്ല . അവളുടെ കൊച്ചു ഗ്രാമവും അതിലെ കിളിക്കൂട്‌ പോലെയുള്ള കൊച്ചു പുരയിടവും സ്നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്ന അയല്‍വാസികളും സഖപാടികളും അവളുടെ പ്രിയപ്പെട്ട കൃഷ്ണന്റെ അമ്പലവും അമ്പലക്കുളവും അവിടുത്തെ ഓരോ പുല്‍ക്കൊടിയും അവളുടെ ആത്മാവിന്റെ   ദാഹം തന്നെ ആയിരുന്നു ..സ്നേഹത്തോടെ അവള്‍ വളര്‍ത്തിയ കുറ്റിമുല്ലയും ചെണ്ടുമല്ലിയും ചുവന്നതും വെളുത്തതുമായ റോസാ ചെടികളും കണ്കുളിരെ വിരിഞ്ഞു നില്‍കുന്ന ജെമന്തിയും തന്റെ നിശാസ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പാലപ്പൂവിന്റെ  ഗന്ധവും ഗന്ധരാജന്റെ സുഗന്ധവും അവള്‍ക്കു നഷ്ടപെട്ടിരിക്കുന്നു ..

ഓണവും വിഷുവും തിരുവാതിരയും കാവിലെ വേലകളും തെയ്യവും തോറ്റംപാട്ടുമെല്ലാം അവളുടെ മനസ്സില്‍ ഇന്നും മായാതെ ഒരു ചിത്ര ശലഭത്തിന്റെ നിറപ്പകിട്ടോടെ പറന്നിരങ്ങുന്നത് അവളൊരു സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തു . അമ്മയെന്നും രാവിലെ ഉണ്ടാക്കി തരാറുള്ള, തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കുന്ന വാഴയിലയില്‍ പൊതിഞ്ഞ അടയും, കണ്ണന്‍ ചിരട്ടയില്‍ പുഴുങ്ങിയ ചിരട്ട പുട്ടും കടല കറിയും എല്ലാം തന്റെ ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്നു . അവളൊരിക്കലും തന്റെ ഗ്രാമത്തെയും അവിടുത്തെ നല്ലവരായ ജനങ്ങളെയും വിട്ടു മറ്റൊരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല . അത്ര സ്വര്‍ഗ്ഗ തുല്യമായ ഒരു ജീവിതത്തെ കുറിച്ച് തന്റെ മക്കള്കൊന്നും അറിയുക പോലുമില്ല . താന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ വളരെ പുച്ഛത്തോടെ ആയിരുന്നു  ആ കഥകളൊക്കെ കേട്ടിരുന്നത്. ഒരിക്കല്‍ നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ അമ്മ വായില്‍ വെച്ച് കൊടുത്ത ഉണ്ണിയപ്പം തന്റെ മക്കള്‍ അവച്ച്ജ്ഞയോടെ തുപ്പി കളഞ്ഞത് അവള്‍ വേദനയോടെ ഓര്‍ത്തു . പാസ്തയും സാന്‍വിച്ചും നൂഡില്‍സും മാത്രം മതിയെന്ന് വാശി പിടിക്കുന്ന തന്റെ ഈ മക്കള്‍ ! അമ്മയുണ്ടാക്കി നല്‍കിയ, ഓര്‍ക്കുമ്പോള്‍ കൊതിയൂറുന്ന  നമ്മുടെ നാടന്‍ പലഹാരങ്ങള്‍ ഒന്ന് രുചിച്ചു നോക്കാന്‍ പോലും തയാര്‍ ആവാത്ത തന്റെ മക്കളെ കുറിച് ഓര്‍ത്തപ്പോള്‍ അവള്‍ക്കു അവളോട്‌ തന്നെ പുച്ഛം തോന്നി.

പ്രഭാകരന്‍ ചേട്ടന്റെ മകള്‍ അശ്വതിയും ഒത്തു ഈരിഴ തോര്‍ത്തുകൊണ്ട് മാനത്തെ പുള്ളി കണ്ണനെയും പരല്‍ മീനുകളെയും പിടിക്കാന്‍ ഇറങ്ങാറുള്ള കൈതതോടും അതോനോട് ചേര്‍ന്നുള്ള മൂവാണ്ടന്‍ മാവില്‍ നിന്നും കാറ്റടിക്കുമ്പോള്‍ ഇപ്പൊ  വീഴും എന്ന മട്ടില്‍ തന്നെ എന്നും കൊതിപ്പികാറുള്ള മാമ്പഴവും. പാട വരമ്പിലെ കറുകയും തുമ്പയും മുക്കുറ്റിയും തുളസിയും കുറുന്തോട്ടി ചെടിയും എല്ലാം അവള്കിന്നു ഒരു കാണാക്കനി ആയിരിക്കുന്നു. സ്കൂളിനു പടിഞ്ഞാറു വശത്തായി ഉണ്ടായിരുന്ന വാളന്‍ പുളി മരവും നെല്ലിമരവും അതിനു ചുവട്ടില്‍ വീഴുന്ന നെല്ലിക്ക വാരിയെടുത്ത് ഉപ്പു കൂട്ടി തിന്നുന്നതും അതിനു ശേഷം സ്കൂളിനടുത്തുള്ള പഞ്ചായത്ത് കിണറില്‍ നിന്നും ഓട്ട ബക്കറ്റില്‍ വെള്ളം കോരി കുടിക്കുന്നതും അപ്പോള്‍ രുചിക്കുന്ന മധുരവും എല്ലാം തനിക് നഷ്ട പെട്ടിരിക്കുന്നു . തെക്കേ തൊടിയില്‍ ഓണത്തിന് ഇടാറുള്ള മാവിന്‍ കൊമ്പിലെ ഊഞ്ഞാലും അതില്‍ എഴുനേറ്റു നിന്ന് കുതിച് ആടി മുകളിലെ കൊമ്പില്‍ നിന്നും തളിരില പറിക്കുന്നതും  എല്ലാം ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കൌമാര ഓര്‍മ്മകള്‍ ഒരു ചെറു നൊമ്പരം പടര്‍ത്തി..

പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ കോളേജില്‍ നിന്ന് തിരിച്ചു വരുന്ന വഴി തന്റെ വരവും പ്രതീക്ഷിച്ചു വായന ശാലയുടെ മുമ്പിലെ കലുങ്കില്‍ ഇരിക്കാറുള്ള   രാജേഷേട്ടനും താന്‍ നടന്നു നീങ്ങുമ്പോള്‍ഇടവഴിയിലൂടെ സൈകിളില്‍ ബെല്ലടിച്ചു പതിയെ വന്നു തനിക്കാദ്യമായി നല്‍കിയ പ്രണയ ലേഖനവും അതിലെ വരികളെയും കുറിച്ച് അവള്‍ ഓര്‍ത്തു .. രാജേഷേട്ടനെ തനിക്കു അന്നേ ഇഷ്ടമായിരുന്നു.. .  വീട്ടിലെത്തിയ ഉടനെ തന്റെ അനിയത്തി രാജി മലയാളം പുസ്തകത്തില്‍ താന്‍ ആരും കാണാതെ സൂക്ഷിച്ച ആ പ്രണയ ലേഖനം പൊക്കിയെടുത്തു അച്ഛന് കൊടുത്തതും ഭയന്ന് നിന്ന തന്നെ  അമ്മ തല്ലുന്നത്‌ പോലെ തല്ലാതെ അടുത്ത് വിളിച്ചു അച്ഛന്‍ ഉപദേശിച്ചതും അവള്‍ ഓര്‍ത്തു .തന്റെ ജീവന്റെ ജീവന്‍ ആയിരുന്ന അച്ഛന്റെ മുഖം അവളുടെ മുന്നിലൂടെ ഒരു ഇളം തെന്നല്‍ സ്പര്‍ശമായി കടന്നു പോയി . പിന്നീടൊരിക്കലും രാജേഷേട്ടന്‍ തന്ന കത്തുകള്‍ അവള്‍ വാങ്ങിയിട്ടില്ല. ഇന്ന് അയാള്‍ എവിടെ ആണെന്ന് പോലും അറിയില്ല .

വെള്ളത്തുണിയില്‍ തറയില്‍ വിരിച്ചു കിടത്തിയ  അച്ഛന്റെ മൃത ദേഹത്തില്‍ പാര്‍ട്ടി ക്കാര്‍ പുതപിച്ച അരിവാളും ചുറ്റികയും വരച്ച  ചുവന്ന പട്ടും .. ആ പട്ടില്‍  പൊതിഞ്ഞ അച്ഛന്റെ മൃത ദേഹം തെക്കേ തൊടിയിലേക് എടുത്തപ്പോള്‍ അമ്മ അലമുറയിട്ടു കരഞ്ഞു തളര്‍ന്നു വീണതും അമ്മയെ അമ്മാവന്‍ മാരെടുത്തു കട്ടിലില്‍ കിടത്തിയതും അമ്മയുടെ  കഴുത്തില്‍ നിന്നും അച്ഛന്‍ കെട്ടിയ ആലില താലി വല്യച്ചന്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ കരഞ്ഞു കൊണ്ട് താലിയില്‍ പിടിച്ചതും പിനീട് അമ്മയുടെ തളര്‍ന്ന കൈ അവര്‍ താലിയില്‍ നിന്നും നീക്കി കഴുത്തില്‍ നിന്ന് താലി പൊട്ടിച്ചെടുത്ത്  അച്ഛന്റെ പട്ടടയില്‍ വെച്ചതും ഇതെല്ലം കണ്ടു കണ്ണീര്‍ വാര്ത് കോലായില്‍ ഇരിക്കുന്ന തന്റെയും തന്നോട് ചേര്‍ന്നിരിക്കുന്ന രാജിയുടെയും മുഖവും അവളുടെ മനസ്സില്‍ പതിഞ്ഞു വന്നു .

ഈ മഹാ നഗരത്തില്‍  വന്നെത്തുമ്പോള്‍ തന്റെ പ്രതീക്ഷകള്‍ അച്ഛന്‍ തങ്ങള്‍ക്കായി ബാക്കി വെച്ച് പോയ കുറച്ചു കടങ്ങളും കഷ്ടപ്പാടുകളും തീര്‍ത്തു  തകര്‍ന്നു വീഴാറായ വീടും ഒന്ന്  നന്നാക്കി പണി കഴിപ്പിക്കണം എന്ന് മാത്രമായിരുന്നു . അതിനു ശേഷം ആഗ്രഹം വളര്‍ന്നു , തന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണപകിട്ടും അല്പം ആഡംബരവും കൂട്ടാനായി പിന്നീടുള്ള അദ്വാനം. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് ജോലിയുമായി ഒരു നാടോടിയെ പോലെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു നടന്നു . അന്നൊന്നും സ്ഥിരമായി ഒരു വീടോ നഗരമോ തനിക്കുണ്ടായിരുന്നില്ല . ഇന്ന് താന്‍ എല്ലാം നേടി , ഇന്ന് തനിക്കു എല്ലാ ആടമ്പര ജീവിത സുഖങ്ങളും ഉണ്ട് . എങ്കിലും ഇന്ന് എനിക്ക് എന്റെ ആ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ വിസ വേണം !!

കാലമെനിക്കായി മാറ്റി വെച്ചത് ഒരിക്കലും തീരാത്ത ഈ പ്രവാസ ജീവിതമാണ് . ഇനി തനിക്കൊരിക്കലും ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു  ആ ഗ്രാമവാസി ആകുവാന്‍ കാലം അനുവദിക്കില്ല . തെക്കേ പറമ്പിലെ ആ ആറടി നിലത്തു മണ്ണായി അഴുകി ചേരുവാന്‍ തനിക്കിനി കഴിയില്ല . അതോര്‍ത്തപ്പോള്‍ ഏതൊരു പ്രവാസിയേയുപോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞു , മനസ്സില്‍ നൊമ്പരം പടര്‍ന്നു ….പ്രവാസിയുടെ നൊമ്പരം ..

….പ്രവാസിയുടെ നൊമ്പരം ..

പെട്രോള്‍ വില വര്‍ദ്ധനവ്‌: അധിക നികുതിമുതല്‍ അണ്ണാഹസാരെ വരെയുള്ള രാഷ്ട്രീയം.
പെട്രോള്‍ വില വര്‍ദ്ധനവില്‍ വിയോജിച്ചുകൊണ്ട് (പ്രതിഷേധിച്ചുകൊണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല!) വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി തിരിച്ചെടുക്കണം എന്നും ആവശ്യപ്പെടുന്ന ഒരു പ്രമേയം ഇന്ന് (2011 November 4, വെള്ളിയാഴ്ച ) കേരള നിയമസഭ പാസാകുകയുണ്ടായല്ലോ. അതോടൊപ്പം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വളരെ കൊട്ടിഘോഷിച്ച് ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോഴത്തെ പെട്രോള്‍ വില വര്‍ദ്ധനവിലൂടെ കേരള സര്‍ക്കാരിന് ലഭിക്കേണ്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കുന്നു എന്നതാണ് അത്.

പെട്രോള്‍ ഉള്‍പ്പെടെയുള്ള എല്ലാ എണ്ണവില വര്ദ്ധനവിലും രാജ്യത്ത് വലിയ തോതിലുള്ള അവശ്യ സാധന വില വര്‍ദ്ധനവ്‌ ഉണ്ടാകുകയും അത് ജനങ്ങളെയും സര്‍ക്കാരിനെയും എല്ലാ തരത്തിലും ബാധിക്കുകയും ചെയ്യും. എണ്ണ വില വര്‍ദ്ധനവിലൂടെ സകല മേഘലകളിലും രൂപപ്പെടുന്ന വിലക്കയറ്റം, യാത്രാ ചെലവ് വര്‍ദ്ധനവ്‌, തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും ബാധിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടുന്ന ഇടപെടല്‍ കേവലം ഈ അധിക നികുതി വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് മാത്രം തീരുമോ? അധിക നികുതി വേണ്ടെന്നു വച്ചാല്‍ മാത്രം തീരുന്ന ഒന്നാണോ ഇപ്പോഴത്തെ വിലക്കയറ്റം?

എന്താണ് അധിക നികുതി? സത്യത്തില്‍ അത് ഒരു അധിക നികുതി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണോ? എണ്ണ വില വര്‍ദ്ധനവ്‌ മൂലം ഉണ്ടാകുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ജനങ്ങള്‍ക്ക്‌ കരുത്തേകെണ്ടുന്ന സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു ചേരേണ്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നത് ന്യായീകരിക്കാനാകുമോ?

സത്യത്തില്‍ അധിക നികുതി എന്നത് കേരള സര്‍ക്കാരിന് ലഭിക്കുന്ന മഹത്തായ ഒരു വരുമാനമോന്നുമല്ല ഇതുവഴി ലഭിക്കുന്ന അധിക നികുതി. അത് എണ്ണ വില വര്‍ദ്ധനവ്‌ കാരണം സംജാതമാകുന്ന പ്രശ്നങ്ങളുടെ നേരിയ പരിഹാരത്തിന് പോലും തികയുന്നതുമല്ല. എന്നിട്ടും ജനങ്ങളുടെ എന്നിട്ടും അത് ഒഴിവാക്കിക്കൊണ്ട് മാത്രം കളിക്കുന്ന ഈ നാടകം എന്തിനു വേണ്ടിയാണ്? ആര്‍ക്കുവേണ്ടിയാണ്….? ഇവിടെയാണ്‌ അതിന്റെ രാഷ്ട്രീയം തിരിച്ചറിയേണ്ടത്.

100 രൂപ കട്ടെടുത്ത ശേഷം കൈക്കൂലിയായി പോലീസിനു നല്‍കേണ്ടുന്ന പത്ത് രൂപ തിരികെ പോക്കറ്റില്‍ ഇട്ടുകൊടുതാല്‍ പോക്കറ്റടിക്കാരന്‍ മാന്യനാകുമോ….? അതുപോലെയാണ് പെട്രോളിന് ലിറ്ററിന് 1 രൂപ 82 പൈസ വര്‍ദ്ധിപ്പിച്ച ശേഷം കേവലം 37 പൈസ കുറച്ചുകൊടുത്തുകൊണ്ട് ഉമ്മന്‍ചാണ്ടിയും കോണ്ഗ്രസ് പാര്‍ട്ടിയും ആളാകാന്‍ ശ്രമിക്കുന്നത്!

കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കോര്‍പ്പറേറ്റ്‌ വിധേയത്വ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അടിക്കടിയുള്ള വില വര്‍ദ്ധനവില്‍ ജനങ്ങളുടെ രോഷം തണുപ്പിക്കുവാനും, ജനകീയ പ്രക്ഷോഭങ്ങളെ തടയുവാനും ഒരു പരിധിവരെ സംസ്ഥാന സര്‍ക്കാരിന്റെ ഈ “അധിക നികുതി വേണ്ടെന്നു വയ്ക്കല്‍” നാടകത്തിലൂടെ സാധിക്കുന്നില്ലേ എന്ന് കാണേണ്ടിയിരിക്കുന്നു. പ്രതിപക്ഷം ആവശ്യപ്പെടാതെ പോലും അധിക നികുതി ഒഴിവാക്കാന്‍ കാണിക്കുന്ന ഈ ത്വര എന്താണ് കാണിക്കുന്നത്? കേന്ദ്ര സര്‍ക്കാരും കോണ്ഗ്രസ് ദേശീയ നേതൃത്വവും പിന്തുടരുന്ന തെറ്റായ നയങ്ങളെ ഇത്തരം നാടകങ്ങള്‍ കൊണ്ട് സമര്‍ത്ഥമായി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കേരള സര്‍ക്കാരും ചെയ്യുന്നത്.

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും രൂപയുടെ മൂല്യം ഇടിഞ്ഞെന്ന പേരില്‍ മാത്രമാണ് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നേരിട്ട് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതും സമീപ ഭാവിയില്‍ തന്നെ ഡീസല്‍, പാചക വാതക വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതും. പൊതു മേഘലാ എണ്ണക്കമ്പനികളെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന ഈ നാടകങ്ങള്‍ റിലയന്‍സ്‌ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്‌ ഭീമന്മാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. അധിക നികുതി കുറയ്ക്കുന്നതിന് പകരം നിലവിലെ സാഹചര്യത്തില്‍  പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച നടപടിയെ ചോദ്യം ചെയ്യുകയാണ്. കോണ്ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഇടപെടുകയും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അങ്ങനെ ഈ നാടകത്തിന് അന്ത്യം കുറിക്കുവാനും ശ്രമിക്കുകയായിരുന്നു കേരളത്തിലെ കോണ്ഗ്രസ് നേതൃത്വവും യു.ഡി.എഫ് സര്‍ക്കാരും സത്യത്തില്‍ ചെയ്യേണ്ടത്. പക്ഷെ അത് ചെയ്യുന്നില്ല, പകരം വില വര്‍ദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കുന്നു. സത്യത്തില്‍ ഇതുമൂലം നഷ്ടം ജനങ്ങള്‍ക്ക്‌ തന്നയാണ് സംഭവിക്കുന്നത്. ആശ്വാസ നടപടികള്‍ സ്വീകരിക്കെണ്ടുന്ന സര്‍ക്കാര്‍ വരുമാനത്തിന്റെ ഒരു പങ്കു ലഭിക്കാതെ പോകുന്നതോടോപ്പം തന്നെ കോര്‍പ്പറേറ്റ്‌ രാഷ്ട്രീയ നയത്തിന്റെ ഭാഗമായുണ്ടാകുന്ന വില വര്‍ദ്ധനവ്‌ പോലുള്ള പകല്‍ കൊള്ളയ്ക്കെതിരെ ജനരോഷം തണുപ്പിക്കുവാനും സാധിക്കുന്നു. പോക്കറ്റടിച്ചവനെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്താണര്‍ത്ഥം? പോക്കറ്റടിക്കപ്പെട്ട മുഴുവന്‍ പണവും തിരികെ ലഭിക്കണം. അല്ലാതെ മോഷ്ടിക്കപ്പെട്ട മുതലില്‍ നിന്നും കൈക്കൂലിയിനത്തില്‍ തനിക്ക് വന്നു ചേരെണ്ടുന്ന തുകയില്‍ നിന്നും ചില്ലറത്തുട്ടുകള്‍ നല്‍കി പരാതിക്കാരന്റെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന കൈക്കൂലിക്കാരന്‍ പോലീസുകാരന്റെ റോള്‍ അല്ല സംസ്ഥാന സര്‍ക്കാര്‍ നിര്വ്വഹിക്കേണ്ടത്. ജനരോഷം തിരിച്ചറിഞ്ഞുകൊണ്ട് ജനതാല്പര്യാര്‍ത്ഥം കേന്ദ്ര സര്‍ക്കാരില്‍ തങ്ങള്‍ക്കുള്ള സ്വാധീനം വിനിയോഗിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.

എന്താണ് അഴിമതി?

എന്തൊക്കെയാണ് അഴിമതിയില്‍ പെടുന്നത്…? വിലക്കയറ്റത്തിലൂടെ കോര്‍പ്പറേറ്റ്‌ ശക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് അഴിമതിയല്ലേ…?

അഴിമതിയെന്നാല്‍ കേവലം ലോക്പാല്‍ ബില്ലിലൂടെ മാത്രം പരിഹരിക്കപ്പെടുന്ന ഒരു വിപത്താണെന്ന കുപ്രചരണമാണ് അണ്ണാ ഹസാരെ മൂവ്മെന്റുകള്‍ നടത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുക എന്നതും അതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നത് അന്ഗീകരിക്കപ്പെടുകതന്നെ വേണം. അത് അണ്ണാ ഹസാരെ ആയതുകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയണം എന്നുമില്ല. പക്ഷെ രാജ്യത്തെ സകലമാന ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഴിമതിക്കാര്‍ എന്ന് ആക്ഷേപിച്ച്ചുകൊണ്ട് സ്വയം ഒരു ബദല്‍ ആകാന്‍ ശ്രമിക്കുന്ന, ബദല്‍ നയമില്ലാത്ത ഒരു ആള്‍ക്കൂട്ട നായകനെ തിരിച്ചും ചോദ്യം ചെയ്യേണ്ടി വരുന്നത് സ്വാഭാവികം മാത്രം. രാജ്യത്തെ ഭരണ നേതൃത്വം അതിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തുവാനോ, ആഗോള കോര്‍പ്പറേറ്റ്‌-സാമ്രാജ്യത്വ വിധേയത്വ നയങ്ങള്‍ മാറ്റുവാനും തയ്യാറായില്ലെങ്കില്‍ അഴിമതിയും ചൂഷണവും അവസാനിക്കും? അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന അണ്ണാഹസാരെയേപോലുള്ള ആളുകള്‍ കാണാതെ പോകുന്നതും കണ്ടില്ലെന്നു നടിക്കുന്നതുമായ കാര്യങ്ങള്‍ നിരവധിയാണ്. ചൂഷണത്തിനും വിലക്കയറ്റത്തിനും അപ്പുറത്തായി വേറെ എന്ത് അഴിമതിയാണ് ഉള്ളത്? അതിന്റെ ഉത്തമ ഉദാഹരണമാണ് അടിക്കടിയുള്ള എണ്ണ വില വര്‍ദ്ധനവിലൂടെ കോര്‍പ്പറേറ്റുകള്‍ നമ്മെ പിഴിയുംബോഴും നമ്മുടെ ശ്രദ്ധ ലോക്പാല്‍ ബില്ല് പോലുള്ള ചില കാര്യങ്ങളില്‍ തളച്ചിടുകയും യഥാര്‍ത്ഥ കാരണമായ തെറ്റായ സര്‍ക്കാര്‍ നയവും ഭരണകൂട-കോര്‍പ്പറേറ്റ്‌ കൂട്ടുകെട്ടും സംബന്ധിച്ച് ഹസാരെ മൌനം പാലിക്കുന്നത്. സത്യത്തില്‍ ഇത് ഹസാരെയുടെ മൌന വ്രദമല്ല, കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക് നമ്മെ ചൂഷണം ചെയ്യാന്‍ വേണ്ടി പാകപ്പെടുത്തിക്കൊടുക്കുന്ന അദ്ദേഹത്തിന്റെ മൌനാനുവാദമാണ്. ഇത് ഹസാരെ മൂവ്മെന്റിന്റെ നയ വൈകല്യമോ രാഷ്ട്രീയപരമായ വീഴ്ചയോ ആണെന്ന് മാത്രം കരുതുക സാധ്യമല്ല. രാജ്യത്താകമാനമുള്ള സകലമാന ജനങ്ങളെയും ഹസാരെ സംഘത്തെയുള്‍പ്പെടെ ബാധിക്കുന്ന വിലക്കയറ്റവും കോര്‍പ്പറേറ്റ്‌ ചൂഷണവും ഇത്രയും ശ്രദ്ധയോടെ ദേശീയ രാഷ്ട്രീയം വീക്ഷിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്ന ഹസാരെയെപോലുള്ള വ്യക്തി തിരിച്ചറിയുന്നില്ലെന്ന് എങ്ങനെ വിശ്വസിക്കും? അഴിമതിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് വാചാലനാകുമ്പോഴും യഥാര്‍ത്ഥ പകല്‍ക്കൊള്ളയായ വിലക്കയറ്റവും കോര്‍പ്പറേറ്റ്‌ ചൂഷണവും നടക്കുമ്പോള്‍ ഹസാരെയെ മറുപക്ഷത്താണ് കാണുന്നത് എന്ന് പറയാതെ വയ്യ!

ലോക വ്യാപകമായി ചൂഷണം കൊണ്ട് പൊരുതി മുട്ടിയ ജനങ്ങള്‍ കുത്തകകള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ ഇറങ്ങുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭം ഇന്ത്യയിലും ആഗതമാകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് പറയാം. ഭരണകൂട-കോര്‍പ്പറേറ്റ്‌ അവിശുദ്ധ കൂട്ടുകെട്ടും അതിന്മൂലം രൂപപ്പെടുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമായ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യം തീര്‍ത്തും പ്രതിഷേധാര്‍ഹവും നിരാശാജനകവും ആക്കിയുട്ടുണ്ട്. അഴിമതിക്കേസില്‍ കുടുങ്ങി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഒന്നൊന്നായി ജയിലുകളിലേക്ക് പോകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഇത് പൊതു രാഷ്ട്രീയത്തെ മലീമാസമാക്കിയിട്ടില്ലെന്നു കരുതുക സാധ്യമല്ല. വലതുപക്ഷ-കോര്‍പ്പറേറ്റ്‌ സഖ്യ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഭരണസ്ഥിരതയ്ക്കുവേണ്ടി കോര്‍പ്പറേറ്റ്‌ സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അതിന്റെ സ്മരണയ്ക്കായി സകലമാന ജനവിരുദ്ധ നയങ്ങളും കോര്‍പ്പറേറ്റ്‌ താല്‍പര്യപ്രകാരം ജനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നാടിനും ജനങ്ങള്‍ക്കും ഭാരമായിരുന്നു. ഇത്രയും ജന വിരുദ്ധ നയങ്ങള്‍ അഹങ്കാരത്തോടെ നടപ്പിലാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇനിയും വൈകരുത്. കാലങ്ങളായി ഇടതുപക്ഷം നടത്തുന്ന സാമ്രാജ്യത്വ-മുതലാളിത്ത നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകളും പ്രക്ഷോഭങ്ങളും കൂടുതല്‍ ശക്തവും ദേശവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു കരുത്തുറ്റ ദേശീയ ബദല്‍ ആയി ഇന്ത്യന്‍ ഇടതുപക്ഷത്തിന് മാറാന്‍ സാധിക്കണം. അല്ലെങ്കില്‍ ലക്ഷ്യ ബോധമില്ലാത്ത ആള്‍ക്കൂട്ടമായി മാറാനും കേവലം അണ്ണാ ഹസാരെമാരുടെ സംഘത്തിലെ കണ്ണികളായിക്കൊണ്ട് പിറകോട്ട് നടക്കാനോ, ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതുപോലെ ബി.ജെ.പി. യെപോലുള്ള കക്ഷികളെ കോണ്ഗ്രസ്സിന് പകരം അധികാരതിലേറ്റുന്നതിലോ ആയിരിക്കും ഇന്ത്യന്‍ ജനതയുടെ വിധി!

പറയാന്‍ ശ്രമിച്ചത് ചുരുക്കി:

”ശരിയായ കോര്‍പ്പറേറ്റ്‌-മൂലധന ചൂഷണം കണ്ടില്ലെന്നു നടിക്കുകയും അതില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ജനങ്ങളെ തികച്ചും രാഷ്ട്രീയ ഇടപെടലിലൂടെ അരാഷ്ട്രീയത്ത്തിന്റെ ഇരുട്ടിലടയ്ക്കുന്ന അണ്ണാ ഹസാരെയും, കേന്ദ്ര സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ്‌ കമ്പനികളുടെയും ചൂഷണങ്ങള്‍ക്കെതിരെയുള്ള ജന രോഷം അധിക നികുതി വേണ്ടെന്നു വച്ച് തണുപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയും ഒരേ തൂവല്‍പക്ഷികള്‍ മാത്രമാണ്!”

By

Nathan

മൈലാഞ്ചി മൊഞ്ചില്‍ കോഴിക്കോടന്‍ മങ്കമാര്‍.
മൈലാഞ്ചി മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ എത്തിയത് ഈ രംഗത്ത് പ്രവീണ്യം നേടിയ കോഴിക്കോടന്‍ മങ്കമാര്‍.

വിശേഷ ദിവസങ്ങളില്‍ മൊഞ്ചുള്ള മൈലാഞ്ചി വരകള്‍  തീര്‍ത്ത് ചെലോടെ അണിഞ്ഞൊരു ങ്ങാറുള്ള കഴിവ് തെളിയിച്ച ഇവരുടെ പ്രകടനങ്ങള്‍ക്ക് മുമ്പില്‍ വിധികര്‍ത്താക്കള്‍ വിജയികളെ കണ്ടത്താന്‍ കഴിയാതെ കുഴഞ്ഞു.മത്സരാര്ത്ഥികള്‍ കുടുംബങ്ങളും,സുഹൃത്തുക്കളുമായെ<wbr>ത്തി വേദി സജീവമാക്കിയപ്പോള്‍ ഇശല്‍ പെയ്<wbr>തിറങ്ങും കോഴിക്കോടന്‍ പെരുന്നാള്‍ ദിനം ഇവിടം വന്നഞ്<wbr>ഞ </wbr></wbr></wbr>

പ്രതീതി തീര്‍ത്തു.മൈലഞ്ചി അണിയാന്‍ കൈകള്‍ നീട്ടിയവരും,മൈലാഞ്ചി വരയിലൂടെ വിസ്മയം

തീര്‍ത്ത ഡിസൈനേഴ്സും പ്രശംസകള്‍ പിടിചു പറ്റി.

മണലാരുണ്യയത്തില്‍ മലബാര്‍ പുനര്‍ജനിച്ചു; കോഴിക്കോടന്‍ കാഴ്ച്ചകളില്‍ സാക്ഷികളായി ആയിരങ്ങള്‍.
കോഴിക്കോടിന്റെ നഗരവും,ഗ്രാമ കാഴ്ചകളും,മണലാരു<wbr>ണ്യത്തില്‍ അവതരിച്ചപ്പോള്‍ മലബാര്‍മഹോത്സവ നഗരിയില്‍ എത്തിച്ചേര്‍ന്ന ജനം അക്ഷരാര്‍ത്ഥത്തില്‍ ഒരു മുഴുദിനം കോഴിക്കോടും പരിസരവും എത്തിച്ചേര്‍ന്ന പ്രതീതിയിലായിരുന്നു.മലബാറിന്റെ വൈവിധ്യമാര്‍ന്ന രുചി കൂട്ടുകള്‍ സമ്മേളിച്ച ഭക്ഷണശാലകളില്‍ മുട്<wbr>ടമാലയും,കോഴിക്കോടന്‍ ഹലുവയും,തുടങ്ങി കടലവണ്ടി,ചോളപൊരി,ഉപ്പിലിട്ട മാങ്ങ,നെല്ലിക്ക,ക്യാരറ്റും,ഐസ് ചുരണ്ടി,കുട്ടികളുടെ കളിപ്പാട്ട കടകള്‍ വരെ സംഗമിച്<wbr>ചപ്പോള്‍ മലബാര്‍മഹോത്സവ നടക്കു<wbr>ന്ന എസ്.കെ.പൊറ്റക്കാട് നഗര്‍ കോഴിക്കോടിന്റെ ഉത്സവ കാഴ്ചയുടെ പരിച്ചേദമായി മാറി.കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നീങ്ങിയ വര്‍ണണ ശബളമായ ഘോഷ യാത്രയില്‍ ആന മയില്‍ ഒട്ടകം,ചാക്യാര്‍കൂത്ത്,</wbr></wbr></wbr></wbr>

വര്‍ണ്ണകുയില്‍,പുലിക്കളി,കാവടി<wbr>യാട്ടം,താലപ്പൊലി,അസോസിയേഷന്‍ തിരുവാതിര സംഘം,നാടന്‍ പാട്ടുകാര്‍,കോല്‍ക്കളി സംഘവും അണിചേര്‍ന്നപ്പോള്‍ കാണികള്‍ക്ക് മലബാറിന്റെ ഉത്സവച്ചായയു  </wbr>

ടെ ദൃശ്യാനുഭവം നല്കി.

മലബാറിന്റെ യശസ്സുയര്ത്തിയ കോഴിക്കോടിന്റെ സാമൂഹിക-സാംസ്‌കാരിക-കലാ രംഗത്തെ പ്രമുഖരുടെ സേവനങ്ങളെയും,സംഭാവനകളെയും കുറിച്ച് വിവരിക്കുന്ന പോസ്റ്<wbr>റര്‍ പ്രദര്‍ശനവും,</wbr>

വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്<wbr>റ്റാളുകളും മഹോത്സവ നഗരിയിലെത്തി.വ്യോമേന രംഗത്ത് ജനദ്രോഹം നടപ്പിലാക്കുന്ന എയര്‍ ഇന്ത്യയുടെ നീതി കേടിനെതിരെ പൊതുജന ശ്രദ്ധ ക്ഷണിച്ച് </wbr>

കോഴിക്കോട് എയര്‍ പോര്‍ട്ട്‌ യു<wbr>സേഴ്സ് മൂവ്മെന്റിന്റെ നേതൃത്<wbr>വത്തില്‍ നടന്ന ഒപ്പ് ശേഖരണവും,</wbr></wbr>

പുതിയൊരു സമര രീതിയുമായി  എയര്‍ ഇന്ത്യയുടെ ദാരിദ്ര്യം തീരുന്നതിന് നാണയ തുട്ടുകള്‍

പൊതുജനങ്ങളില്‍ നിന്നും കൌം ശേഖരിച്ചു.കൌം കേരള കോ:ഓഡിനേറ്റര് സലാം വളാഞ്ചേരി,

സത്താര്‍ കുന്നില്‍,ചന്ദ്രമോഹനന്‍ കണ്ണൂ<wbr>ര്‍,മുഹമ്മദ്‌ റിയാസ്,അസീസ്‌ തിക്കോടി,ഇക്ബാല്‍ </wbr>

കുട്ടമംഗലം,നേതൃത്വം നല്കി.

സാംസ്‌കാരിക ഘോഷ യാത്രയ്ക്ക് ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സിക്രട്ടറി എച്ച്.കെ.മോഹനന്‍,സിനിമ സംവിധായകന്‍ വി.എം.വിനു,ചലച്ചിത്ര നടന് ‍കൈലാഷ്,കൃഷ്ണന്‍ കടലുണ്ടി,ബഷീര്‍ ബാത്ത കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ പ്രസിഡണ്ട് എം.എം.സുബൈര്‍,ജനറല്‍ സിക്രട്ടറി സുരേഷ്മാത്തൂര്‍,ട്രഷറര്‍ സന്തോഷ്‌ പുനത്തില്‍,ഓര്‍ഗനൈസിംഗ് സിക്രട്ടറി റഷീദ്പയന്തോങ്ങ്‌,

വൈസ്:പ്രസിഡണ്ടുമാരായ അസീസ്‌തിക്കോടി,കളത്തില്‍ അബ്ദു<wbr>റഹ്മാന്‍,ആശ പ്രേംരാജ്, സിക്രട്ടരിമാരായ കെ.അലികോയ,സത്<wbr>യന്‍ വരുണ്ട,നാസര്‍ തിക്കോടി,റാ<wbr>ഫികല്ലായി,ഇല്യാസ്തോട്ടത്തില്‍,</wbr></wbr></wbr>

കെ.വി.നിസാര്‍,സഹീര്‍ ആലക്കല്‍,<wbr>മുഹമ്മദ്‌ വാഴയില്‍ നേതൃത്വംനല്<wbr>കി.മാനാഞ്ചിറ കവാടത്തില്‍ കോഴിക്കോടിന്റെ പൌരാവലി ഘോഷയാത്രയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.</wbr></wbr>

മലബാര്‍മഹോത്സവ നഗരിയിലേക്കുള്ള പ്രവേശനം നടന്‍ കൈലാഷ് നാട മുറിച്ച് ഉത്ഘാടനം ചെയ്തു.

ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു അസോസിയേഷന്‍ ഭാരവാഹികളുടെയും,കോഴിക്കോട് പൌരാവലിയുടെയും സാനിധ്യത്തില്‍ <wbr>മലബാര്‍ മഹോത്സവം ഔപചാരികമായി  ഉത്ഘാടനം </wbr>

ചെയ്തതായി പ്രഖ്യാപിച്ചു.

മത്സര പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാശിയേറിയ മൈലാഞ്ചി മത്സരത്തില്‍ ഫൌമി നൌഫല്‍ ഒന്നാം സ്ഥാനം നേടി.നദ വലിയകത്ത്,ഷംന ജഹഫര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.

ശിഖ സന്തോഷ്‌ ഉത്ഘാടകയായിരുന്നു.നടന്‍ കൈലാഷ്,സിനിമസംവിധായകന്‍ വി.എം.വിനു,സിന്ധു വിജയന്‍ വിധി കര്‍ത്താക്കളായെത്തി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് എം.എം.സുബൈര്‍ അധ്യക്ഷം വഹിച്ചു.ഇന്ത്യന്‍ എംബസി ഫസ്റ്റ് സിക്രട്ടറി എച്ച്.കെ.മോഹനന്‍ ഉത്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍  നാസര്‍ തിക്കോടി സ്വാഗതം പറഞ്ഞു.പ്രശസ്ത സിനിമ സംവിധായകന്‍

വി.എം.വിനു മുഖ്യാതിഥിയായിരുന്നു.സോവനീര്‍ <wbr>പ്രകാശനം നടന്‍ കൈലാഷ് മിസ്സ്‌ കേരള മിസ്സ്‌ വോയ്സ് ശിഖ സന്തോഷിന്‌ നല്കി ഉത്ഘാടനം ചെയ്തു.ഇന്ത്യന്‍ കമ്യൂനിറ്റി സ്കൂള്‍ സിക്രട്ടറി വിജയന്‍ കാരയില്‍,സ്വാഗതസംഘം ചെയര്‍മാന്<wbr>‍ കൃഷ്ണന്‍ കടലുണ്ടി,ബഷീര്‍ ബാത്ത,ജനറല്‍സിക്രട്ടറി സുരേഷ് മാത്തൂര്‍ പ്രസംഗിച്ചു.അസോസിയേഷന്‍ മെമന്റോ വി.എം.വിനുവിന് ഓര്‍ഗനൈ<wbr>സിംഗ് സിക്രട്ടറി റഷീദ്പയന്തോങ്ങ്‌ നല്കി.മൈലാഞ്ചി മത്സര വിജയികള്‍ക്കും,സ്പോട്സ് <wbr>മീറ്റിലെ മത്സര ജേതാക്കള്‍ക്കുമുള്ള സമ്<wbr>മാനങ്ങളും,ട്രോഫികളും യഥാക്രമം <wbr> വിജയന്‍ കാരയില്‍,ശിഖസന്തോഷ്‌ വിതരണം ചെയ്തു.ട്രഷറര്‍ സന്തോഷ്‌ പുനത്തില്‍ നന്ദി പറഞ്ഞു. </wbr></wbr></wbr></wbr></wbr></wbr>

ആര്‍ട്സ് സിക്രട്ടറി റാഫി കല്ലായിയുടെ നേതൃത്വത്തില്‍ പ്<wbr>രഭാതം മുതല്‍ പ്രദോഷം വരെ മഹോത്സവ വേദിയില്‍ കലാകാരന്മാരും-കലാകാരികളും മിന്<wbr>നുന്ന കലാപ്രകടനങ്ങളാണ് സദസ്യര്<wbr>‍ക്ക് മുമ്പില്‍ </wbr></wbr></wbr>

അവതരിപ്പിച്ചത്.”ഗാനസന്ധ്യ”യില്<wbr>‍ ജൂനിയര്‍ മുഹമ്മദ്‌ റാഫി മുഹമ്മദ്‌ അസ്ലം-ജസ്രീന്‍ നയിച്ച ഗാന വിരുന്നോടു കൂടി മലബാര്‍ മഹോത്സവം’2011 ന് തിരശ്ശീല വീണു.</wbr>

ഇസ്ലാമിക് സെന്റര്‍ ഈദ് ഫെസ്റ് സംഘടിപ്പിച്ചു.
ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി മര്‍ഹബ ഈദ് ഫെസ്റ് സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന ഈദ് സൌഹൃദ സംഗമം ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി ഈദ് സന്ദേശം നല്‍കി. മന്‍സൂര്‍ ഫൈസി, ഉസ്മാന്‍ ദാരിമി, കുഞ്ഞിമുഹമ്മദ് പേരാമ്പ്ര, ഇല്‍യാസ് മൌലവി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഇസ്ലാമിക് സെന്റര്‍ സര്‍ഗലയ അംഗങ്ങള്‍ ഒരുക്കിയ ഹൃദ്യമായ ഇശല്‍ വിരുന്ന് അരങ്ങേറി. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു.