കല കുവൈത്ത് ക്ഷേമനിധി തുക കൈമാറി

 

കുവൈത്ത്  സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ അംഗങ്ങളായിരിക്കേ നിര്യാതരായ സോമൻ കൃഷ്ണൻ, ഹരികുമാർ എന്നിവരുടെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കായംകുളം എംഎൽഎ പ്രതിഭാ ഹരി, സോമന്റെ ഭാര്യ പ്രസന്നകുമാരിക്കും ഹരികുമാറിന്റെ ഭാര്യ സിനിക്കും കൈമാറി. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന ചടങ്ങിന് കല ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം ദിവാകരൻ വാര്യർ അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റ് മുൻ ഭാരവാഹികളായ ആർ നാഗനാഥൻ, രവീന്ദ്രൻ പിള്ള, സിപിഐഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ലോക്കൽ സെക്രട്ടറിമാർ, കായംകുളം മുനിസിപ്പൽ ചെയർമാൻ വിവിധ സംഘടനാ നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.