കുവൈത്തിലെ ജനങ്ങളിൽ 10 ശതമാനം പേർക്ക് കേൾവിക്കുറവ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 10 ശ​ത​മാ​ന​വും കേ​ൾ​വി കു​റ​വു​മൂലം ബുദ്ദിമുട്ടുന്നവരാണെന്ന് ആരോഗ്യ വിദഗ്ധരുടെ റി​പ്പോ​ർ​ട്ട്. അ​ഞ്ചു ശ​ത​മാ​ന​ത്തി​ന് ക​ടു​ത്ത​രീ​തി​യി​ലും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് നേ​രി​യ​ത​ര​ത്തി​ലു​മാ​ണ് രോ​ഗം. ശൈ​ഖ് സാ​ലിം അ​ൽ അ​ലി ഇ.​എ​ൻ.​ടി സ​െൻറ​റി​ലെ ചെ​വി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ത​മീം അ​ൽ അ​ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലോ​ക കേ​ൾ​വി​ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി അ​വ​ന്യൂ​സ്​ മാ​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഭാ​വി​യി​ൽ കേ​ൾ​വി ക്കു​റ​വ് ഉ​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നാ​യി പ്ര​തി​വ​ർ​ഷം 30,000 പേ​ർ സ​െൻറ​റി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. പ്ര​സ​വി​ച്ച് ഒ​രു​മാ​സം മാ​ത്രം പ്രാ​യ​മാ​യ കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ന്മാ​ർ​വ​രെ ഈ ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.