സഹകരണ സ്ഥാപനത്തിന് പിന്നിലെ കൊലപാതകം പോലീസ് അന്വേഷണം ഊർജിതമാക്കി

കുവൈത്ത് സിറ്റി : കുവൈറ്റില്‍ യുവാവിനെ സഹകരണ സ്ഥാപനത്തിനു പിന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു .

അര്‍ദിയയിലെ സഹകരണ സ്ഥാപനത്തിനു പിന്നിലാണ് കഴുത്തിന് ആഴത്തില്‍ കുത്തേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൂന്നു പേര്‍ ഒരു എസ്യുവി വാഹനത്തില്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇവര്‍ക്ക് കൊല്ലപ്പെട്ട യുവാവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും വേഗം പിടികൂടുന്നതിനുള്ള നടപടികള്‍ ശക്തമാക്കി.