കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു.

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ വാഹനാപകടത്തില് പ്രവാസി യുവാവിന് ഗുരുതരപരിക്ക് . സെവന്‍ത് റിംഗ് റോഡിലാണ് അപകടം .യുവാവ് ഓടിച്ച വാഹനം തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഠരും പാരാമെഡിക്കല്‍ വിഭാഗവും ഉടനടി സ്ഥലത്തെത്തി.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട വാഹനം റോഡില്‍ നിന്നു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.