കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസിന് പുതിയ നിബന്ധനകൾ

കുവൈത്ത് സിറ്റി :വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഗവണ്മെന്റ് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി. കുടുംബവിസയിൽ ആയിരിക്കുക, ഭർത്താവിന് 600 ദിനാറിന് മേൽ ശമ്പളം ഉണ്ടായിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക, ഭർത്താവിന്റെ ജോലി ഉപദേശകൻ, ജനറൽ മാനേജർ, വിദഗ്ധർ, ഡോക്ടർ, സർവകലാശാല അംഗം ഫാർമസിയിൽ അംഗം എന്നിവയിൽ ഒന്നാവുക തുടങ്ങിയ നിബന്ധനകളാണ് പുതുതായി ഏർപ്പെടുത്തിയത്. എൻജിനീയർമാരെ ഇളവുകളിൽ ഉൾപെടുത്താത്തതു കൊണ്ട് അവരുടെ ഭാര്യമാർക്ക് ലൈസൻസ് എടുക്കാൻ കഴിയില്ല. നിരത്തുകളിലെ വാഹനപ്പെരുപ്പം നിയന്ത്രിച്ച് ഗതാഗതകുരുക്കുകൾ കുറയ്ക്കുവാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്