പ്രവാസികൾക്ക് നിരവധി നേട്ടങ്ങൾ സമ്മാനിക്കുന്ന സ്വകാര്യമേഖലയിലെ തൊഴിൽ നിയമ ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം

കുവൈത്ത് സിറ്റി :കഴിഞ്ഞ ഒമ്പത് വർഷണത്തിനിടയിൽ ആദ്യമായി വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് പാർലമെന്റ് അംഗീകരിച്ചു.വെള്ളിയാഴ്ചകൾ കൂടാതെ പ്രവാസികൾക്ക് വാർഷിക ലീവ് 35 ദിവസം നൽകുന്നതാണ് നിർദിഷ്‌ട ഭേദഗതി .ഇതോടെ വെള്ളിയാഴ്ചകൾ ഉൾപ്പെടെ വാർഷിക ലീവുകൾ 40 ദിവസമായി ഉയരുംനിലവിൽ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ വർഷികാവധി .ഇത് കൂടാതെ നിലവിലെ ശമ്പളത്തിൽ 15 വർധനവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് .ക്യാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ അംഗങ്ങളും ബില്ലിന് അനുകൂലമായാണ് വോട്ടു ചെയ്തത് .ഈ മാസം 19,20തീയതികളിലായി ബില്ലിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പാർലമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന