കെ ഐ ജി ക്യാമ്പയിൻ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു

കുവൈത്ത്‌ സിറ്റി ; “സൗഹൃദം പൂക്കുന്ന സമൂഹം “എന്ന തലക്കെട്ടിൽ കെ ഐ ജി കുവൈത്ത് സംഘടിപ്പിച്ച ക്യാമ്പയിൻറെ ഭാഗമായുള്ള പൊതു സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. അധികാരവും നീതിയും ഒന്നിച്ചു സഞ്ചരിക്കുകയില്ലെന്ന് ആധുനിക ഭരണ കൂടം നമ്മെ പഠിപ്പിക്കുന്നു സ്നേഹം മാത്രമാണ് ഇതിനുള്ള പ്രതിവിധി കുറച്ചു പേർ വിചാരിച്ചാൽ സാമൂഹിക ജീവിതം താളം തെറ്റിക്കാൻ കഴിയുമെന്ന് കഴിഞ്ഞ കാല സംഭവ വികാസങ്ങൾ നമ്മെ പഠിപ്പിച്ചു.എന്നാൽ ഒരുമിച്ച് സൗഹാർദത്തോടെ കഴിഞ്ഞിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്‍മാൻ മുഖ്യ പ്രഭാഷണം നടത്തി.ടി പി മുഹമ്മദ് ഷമീം സമാപന പ്രസംഗം നിർവഹിച്ചു അബ്ദു റഹീം ഖുർആനിൽ നിന്ന് അവതരിപ്പിച്ചു കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു