പട്ടം പറത്തൽ മത്സരം :ഗിന്നസ് റെക്കോർഡ് പുതുക്കൽ ലക്ഷ്യമിട്ട് കുവൈത്ത് ടീം

കുവൈത്ത് സിറ്റി :ഖത്തറിൽ നടക്കുന്ന മൂന്നാമത് ആസ്‌പയർ ഇന്റർനാഷണൽ പട്ടം പറത്തൽ മത്സരത്തിൽ പങ്കെടുക്കുന്ന കുവൈത്ത് ടീം ലക്‌ഷ്യം വെക്കുന്നത് ഗിന്നസ് റെക്കോർഡ് പുതുക്കൽ.നിലവിൽ 1000ചതുരശ്ര മീറ്റർ വലുപ്പമുള്ള കുവൈത്ത് ദേശീയ പതാകയുടെ മാതൃകയിലുള്ള പട്ടം പറത്തി കുവൈത്ത് റെക്കോർഡ് സ്വന്തമാക്കിയിരുന്നു ഇത്തവണ 1650 മീറ്റർ വലിപ്പമുള്ള പട്ടം പറത്തി നിലവിലെ റെക്കോർഡ് പുതുക്കാനാണ് കുവൈത്ത് ടീം ലക്‌ഷ്യം വെക്കുന്നത് 20 രാജ്യങ്ങളിൽ നിന്നുള്ള 80 ഓളം മത്സരാർഥികളാണ് ഖത്തറിൽ മാറ്റുരയ്ക്കുന്നത് .ശനിയാഴ്ചയാണ് ആസ്പയർ ഇന്റർ നാഷണൽ പട്ടം പറത്തലിന് സമാപിക്കുന്നത്