പ്രവാസികൾ ജാഗ്രത പുലർത്തുക :സിവിൽ ഐഡി കാർഡ് കയ്യിലില്ലെങ്കിൽ വിമാനയാത്ര മുടങ്ങും

കുവൈത്ത് സിറ്റി :വിദേശികളുടെ പാസ്‌പോർട്ടിൽ ഇക്കാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കിയതോടെ സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ വിമാനയാത്ര മുടങ്ങും വിമാനത്താവളങ്ങളിൽ ഇക്കാമയുടെ കാലാവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ വേണ്ടി പാസ്സ്പോർട്ടിന് പകരം സിവിൽ ഐഡി കാർഡുകളാണ് ഇനി മുതൽ പരിശോധിക്കുക .പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്തിയതാകും പുതിയ സിവിൽ ഐഡി കാർഡുകൾ .ഇഖാമയുടെ വിവരങ്ങൾ സിവിൽ ഐഡി കാർഡ് വഴി മനസ്സിലാക്കാമെങ്കിലും വിമാനത്താവളങ്ങളിൽ എക്സിറ് എൻട്രി മുദ്ര പതിക്കുന്നതിന് പാസ്‌പോർട്ടും ആവശ്യമായി വരും കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിൽ പോയി മടങ്ങുന്നവർക്ക് നാട്ടിൽ വെച്ച് സിവിൽ ഐഡി കാർഡ് നഷ്ടമായാൽ താത്കാലികമായി തിരികെയുള്ള യാത്ര മുടങ്ങും താൽക്കാലിക രേഖകൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും .ഇഖാമ പുതുക്കിയ ശേഷം സിവിൽ ഐഡി കാർഡ് ലഭിക്കും മുമ്പ് നാട്ടിൽ പോകാനുള്ള അവസരവും ഇതോടെ ഇല്ലാതെയാകും .നാളെ മുതലാണ് പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന സംവിധാനം ഇല്ലാതെയാകുന്നത് ആദ്യഘട്ടത്തിൽ ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടിൽ നടപ്പിലാക്കുന്ന പദ്ധതി ക്രമേണെ മറ്റുള്ളവർക്കും ബാധകമാക്കും