കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 2000 നഴ്‌സുമാരെ നിയമിക്കുന്നു

കുവൈത്ത് സിറ്റി :രാജ്യത്തെ സർക്കാർ ആശുപത്രികളിലേക്ക് 2000 നഴ്‌സുമാരെ നിയമിക്കുന്നതിന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ ബസിൽ അൽ സബാഹിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസ് സപ്പോർട്ട് വിഭാഗംഅസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ ഫവാസ് അൽ രിഫായി അറിയിച്ചു.സിവിൽ സർവീസ് കമ്മീഷന്റെ നിബന്ധനകൾ അനുസരിച്ചാണ് നിയമനം നൽകുക .നിയമനവുമായി ബന്ധപ്പെട്ട സമിതി പ്രദേശിക കരാർ കമ്പനികളുമായി ബന്ധപ്പെടുകയും തുടർന്ന്‌ വിദേശത്തെ അംഗീകൃത ഏജൻസികളിലൂടെ നിയമനം നൽകുകയും ചെയ്യും