ലാബിൽ വിളഞ്ഞ മീറ്റ് ബർഗർ ഗൾഫിലും വരുന്നെന്ന്

കുവൈത്ത് സിറ്റി :സാധാരണ ചിക്കൻ , മീറ്റ് ബർഗറുകളുടെ കാലം കഴിയാൻ പോകുകയാണെന്ന് അമേരിക്കയിലെ പഠനങ്ങൾ പറയുന്നു . കൾച്ചർ ചെയ്ത കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത മീറ്റ് ബർഗറുകൾ ഉടൻ വിപണിയിൽ എത്തുമെന്നാണ് കാലിഫോർണിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത് കൂടുതൽ രുചികരവും വില കുറഞ്ഞതും ആയിരിക്കുമെന്നും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നും അവകാശവാദമുണ്ട് .

ജീവികൾക്ക് അനസ്തേഷ്യ കൊടുത്ത ശേഷം ചെറിയ ബൈയോപ്സി യിലൂടെ കോശങ്ങൾ ശേഖരിക്കും . അത് വളരാനുള്ള ഘടകങ്ങൾ ചേർത്ത് ബയോ റിയാക്ടറിൽ വയ്‌ക്കും .പ്രോട്ടീൻ ചേർത്ത് ഇവയെ പേശി , കൊഴുപ്പ് , ടിഷ്യു എന്നിങ്ങനെ വേർതിരിച്ചുനിർത്തും . പേശി ടിഷ്യു സ്‌ട്രെന്റുകളാക്കി ഇവയെ മാറ്റും . 100 ഗ്രാം മീറ്റ് ഉണ്ടാക്കാൻ ഇങ്ങനെയുള്ള 10000 സ്‌ട്രാന്റുകൾ ഉപയോഗിക്കും . ഇത് ക്ലീൻ മീറ്റ് എന്ന് അറിയപ്പെടും . പൂർണമായും ലബോററ്ററിയിൽ പരീക്ഷണം നടത്തുന്നതുകൊണ്ട് സാധാരണ മനുഷ്യ സ്പർശം ഇല്ല . അതിനെ കൂടുതൽ ഗുണപരം എന്ന് ശാസ്ത്രം വിലയിരുത്തുന്നു .
അറവുശാലയും അറവുകാരനും ആവശ്യമില്ലാതെ മീറ്റ് രൂപപ്പെട്ടു വരികയും അത് കൊമേർഷ്യൽ ആയ കാറ്ററിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന നവീന സാങ്കേതിക വൈഭവമാണ് ഭക്ഷ്യ രംഗത്ത് ഉടൻ ഉണ്ടായി വരുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു .

ഇങ്ങനെ ഉണ്ടാക്കുന്ന മീറ്റ് ഹലാൽ ആണോ അല്ലയോ എന്ന തർക്കങ്ങൾ പണ്ഡിതന്മാർക്കിടയിൽ ആരംഭിച്ചിട്ടുണ്ട് . കാലിഫോർണിയയിലെ ചില പണ്ഡിതന്മാർ ഇത് കഴിക്കാമെന്നു പറയുമ്പോൾ സൗദിയിലെ പണ്ഡിതന്മാർ ഇതിനെ കൽച്ചർഡ് മീറ്റ് എന്ന പുതിയ പേരിട്ട് മാറ്റിനിർത്തണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് . ഒരിക്കലും ഇത് സാധാരണ മീറ്റ് ആയി കരുത്താനാകില്ലെന്നാണ് അവരുടെ വാദം .കാലിഫോർണിയയിലെ ജസ്റ്റ് എന്ന കമ്പനി ഇതിനകം ഇത്തരം മീറ്റ് കൊണ്ടുള്ള ബർഗർ വിൽക്കാൻ തുടങ്ങിക്കഴിഞ്ഞു . യുഎ ഇ , സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇവർ ചില ടൈ അപ്പ് സമ്പ്രദായം ഉണ്ടാക്കാൻ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം .