കുവൈത്തിൽ ഡ്രൈവിങ് ലൈസൻസുകൾ ഉള്ളത് 1.664 ദശ ലക്ഷം പ്രവാസികൾക്ക്

കുവൈത്ത് സിറ്റി : പ്രവാസി ഡ്രൈവിങ് ലൈസൻസുകൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ കണക്കുകൾ പുറത്തുവിട്ടു .മന്ത്രാലയം പുറത്തുവിട്ട പട്ടിക പ്രകാരം 616,000 വാഹനങ്ങൾ പ്രവാസികളുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂടാതെ, 1.664 ദശലക്ഷം പ്രവാസികൾക്കാണ് ഡ്രൈവിങ് ലൈസൻസുകൾ ലഭിച്ചിട്ടുള്ളത് . അതായത്, ഡ്രൈവിങ് ലൈസൻസ് ഉള്ള പത്തു ലക്ഷത്തോളം പ്രവാസികൾ സ്വന്തമായി വാഹനമില്ലാത്തവരാണ് .

.624,000 സ്വദേശികൾക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ ഉള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വദേശികളെ അപേക്ഷിച്ച് 63 ശതമാനം ലൈസൻസുകളും പ്രവാസികളാണ് ഉപയോഗിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് .