മുനിസിപ്പൽ അധികൃതർ പരിശോധന കർശനമാക്കി ഫർവാനിയയിൽ പതിമൂന്ന് കടകൾ അടപ്പിച്ചു

കുവൈത്ത് സിറ്റി :ഫർവാനിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുകയും നിയമ ലംഘനങ്ങൾ പിടികൂടി പതിമൂന്ന് കടകൾ പൂട്ടിച്ചു സീൽ വെക്കുകയും ചെയ്തു ഫർവാനിയ ഖൈത്താൻ ജലീബ് എന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത് .മതിയായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത പതിനഞ്ചു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി ,പൊതുസ്ഥലം കയ്യേറൽ ശുചിത്വമില്ലായ്മ ലൈസൻസ് ഇല്ലാതിരിക്കാൻ തുടങ്ങിയ നിയമ ലംഘനങ്ങൾ വരുത്തിയതിന് പതിനെട്ടോളം സ്ഥാപനങ്ങൾക്കെതിരെ കേസ് ചുമത്തി സമാനമായ പരിശോധനകൾ വരും ദിവസങ്ങളിൽ മറ്റ് ഗവര്ണറേറ്റുകളിലും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു