157 യാത്രക്കാരുമായി കെനിയയിലേക്ക് പോയ എത്യോപ്യൻ യാത്രാ വിമാനം തകർന്നു വീണു

നെയ്‍റോബി: കെനിയയിലേക്ക് പോയ എത്യോപ്യന്‍ യാത്രാ വിമാനം തകര്‍‌ന്നു വീണതായി എത്യോപ്യൻ മന്ത്രാലയം സ്ഥിരീകരിച്ചു. 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്.

അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ച ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്. ഡിബ്ര സേത്ത് എന്നയിടത്തു വച്ചായിരുന്നു അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ” പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു.

വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനി അറിയിച്ചു. 2018 ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു.