ജനുവരി ഫെബ്രുവരി മാസങ്ങളിലായി കുവൈത്ത് നാടുകടത്തിയത് 2200 പ്രവാസികളെ

കുവൈത്ത് സിറ്റി :ജനുവരി ഫെബ്രുവരി മാസങ്ങളിലായിഅറബ് ഏഷ്യൻ നാടുകളിൽ നിന്നുള്ള 2200 വിദേശികളെ കുവൈത്ത് നാട് കടത്തി റെസിഡൻസി,തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർ ,മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ തുടങ്ങിയവരെയാണ് അധികൃതർ നാട് കടത്തിയത് .സ്പോൺസർമാരുടെ കാര്യക്ഷമമായ ഇടപെടലുകൾ മൂലം നാടുകടത്താൻ വിധിക്കപ്പെട്ടവരുടെ കാര്യത്തിൽ കാലതാമസമില്ലാത്ത രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞതായി അധികൃതർ അവകാശപ്പെട്ടു