കുവൈത്തിൽ സർക്കാർ മേഖലയിൽ ഏപ്രിൽ ഒന്ന് മുതൽ സ്വദേശിവത്കരണം ശക്തമാക്കുന്നു

കുവൈത്ത് സിറ്റി :ഏപ്രിൽ ഒന്നുമുതൽ കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടപ്പിലാക്കാൻ തീരുമാനം .ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട പ്രവാസികൾക്ക് ഇതിനകം തന്നെ വിവരം കൈമാറിയിട്ടുണ്ട് .പിരിച്ചുവിടേണ്ട വിദേശികളുടെയും മരവിക്കപ്പെടേണ്ട തസ്തികകളുടെയും വിവരങ്ങൾ ഇതിനകം തന്നെ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കിയിട്ടുണ്ട് .ഇതുപ്രകാരമാണ് പിരിച്ചുവിടൽ നടപ്പിലാക്കുക അടുത്ത അഞ്ചു സാമ്പത്തിക വര്ഷത്തിനിടയിൽ പൂർത്തിയാക്കേണ്ട സ്വദേശിവത്കരണത്തിന്റെ തോത് സിവിൽ സർവീസ് കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട് .എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകൾ സ്വദേശിവത്കരണത്തിൽ നേരത്തെ ഇളവ് ആവശ്യപ്പെട്ടിരുന്നു .യോഗ്യരായ സ്വദേശികൾ ലഭ്യമല്ലാത്തതുമൂലം പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നതായിരുന്ന് ഇളവ് ആവശ്യപ്പെടാനുള്ള കാരണം.എങ്കിലും സിവിൽ കമ്മിഷൻ ഈ വാദം അംഗീകരിച്ചില്ല.ഘട്ടം ഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് തൊഴിലിന് അനുയോജ്യരാകുന്ന വിധത്തിൽ വളർത്തിയെടുക്കണമെന്നാണ് കമ്മീഷൻ തീരുമാനമെടുത്തത്.