വൃക്ഷങ്ങൾ വെട്ടിമാറ്റിയ കരാറുകാരന് അയ്യായിരം ദിനാർ പിഴ

കുവൈത്ത് സിറ്റി :റോഡ് വികസനത്തിന്റെ പേരിൽ വൃക്ഷങ്ങൾ നശിപ്പിച്ച കരാറുകാരനിൽ നിന്ന് അധികൃതർ അയ്യായിരം ദിനാർ പിഴയീടാക്കി .ഹവല്ലി ഗവർണറേറ്റിലെ കയ്റോ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കരാറുകാരനാണ് പരിസ്ഥിതി നിയമം ലംഘിച്ചതിന് പിഴ ശിക്ഷ ലഭിച്ചത് .പരാതിയെ തുടർന്ന് പരിസ്ഥിതി വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചപ്പോൾ ധാരാളം വൃക്ഷങ്ങളെ വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു