വിമാന യാത്രയിലെ അസാധാരണ സംഭവം ജിദ്ദ എയർ പോർട്ടിൽ : വെയ്റ്റിംഗ് ഏരിയയിൽ കുഞ്ഞിനെ മറന്നുവെച്ച യാത്രക്കാരിക്കുവേണ്ടി സൗദി വിമാനം തിരിച്ചിറക്കി

ജിദ്ദാ എയർപോർട്ടിൽ നിന്നും മലേഷ്യയിലേക്ക് പറന്നുയർന്ന സൗദിവിമാനം ഉടൻ തന്നെ നിലത്തിറക്കിയ സംഭവത്തിൻെ കാരണം അറിയുമ്പോഴാണ് നാളിതുവരെ കേൾക്കാത്ത ഒരു അസാധാരണ സംഭവത്തിൻെ ചുരുളും കൗതുകവും അഴിയുന്നത്.

വിമാനത്തിൽ കയറിയ യാത്രക്കാരി തന്റെ കുഞ്ഞിനെ വെയ്റ്റിംഗ് ഏരിയ യിൽ മറന്നുവച്ചു എന്ന് പറയുകയും ക്രൂ അംഗങ്ങൾ വിവരം അറിഞ്ഞയുടൻ പൈലറ്റിനോട് പറയുകയും ചെയ്തു . കണ്ട്രോൾ ടവറിൽ നിന്ന് പൈലറ്റ് അനുവാദം വാങ്ങി വിമാനം തിരികെ ഗേറ്റിൽ കൊണ്ടുവരികയായിരുന്നു . പൈലറ്റും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . ദൈവം നമ്മോടൊപ്പം ഉണ്ടാകുമെന്നും മറന്നുവെച്ച കുഞ്ഞിന്റെ അടുക്കലേക്ക് മാതാവിന് പോകാൻ വിമാനം താഴെയിറക്കുകയാണെന്നും പൈലറ്റ് പറഞ്ഞതിനെ മാനുഷികപരമായ ഇടപെടലായി മാധ്യമങ്ങൾ വാഴ്ത്തുന്നു . വളരെ അടിയന്തിരമായ സുരക്ഷാവിഷയങ്ങളിലാണ് സാധാരണ വിമാനം ഇങ്ങനെ താഴെയിറക്കുന്നതു .

ഏതു സാഹചര്യത്തിലാണ് മാതാവ് കുഞ്ഞിനെ മറന്നുവച്ചിട്ട് വിമാനത്തിൽ കയറിയതെന്നറിയില്ല . കുഞ്ഞില്ലാതെ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് യാത്രക്കാരി പറഞ്ഞതോടെയാണ് പൈലറ്റിന് അലിവ് തോന്നിയതും വിമാനം തിരികെ റൺവേയിലേക്ക് കൊണ്ടുവന്നതും .