എൻജിനീയർ രജിസ്‌ട്രേഷൻ :ഇന്ത്യ കുവൈത്ത് ധാരണയായി

കുവൈത്ത് സിറ്റി:ഇന്ത്യൻ എൻജിനീയർമാരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഇന്ത്യയിലെ നാഷണൽ ബ്യുറോ ഓഫ് അക്രഡിറ്റേഷൻ  (എൻ .ബി എ )കുവൈത്ത് എൻജിനീയറിങ് അസോസിയേഷനുമായി നേരിട്ട് ബന്ധപ്പടാൻ അവസരമൊരുക്കും.

കുവൈത്തിൽ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘവുമായി ഇക്കാര്യത്തിൽ ധാരണയായതായി കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി പ്രസിഡന്റ് ഫൈസൽ അൽ അത്താൽ പറഞ്ഞു .എൻ ബി എ യുടെ ലിങ്ക് സംവിധാനം സൊസൈറ്റിയുമായി ബന്ധപ്പെടുത്തുന്നതിലൂടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച തീരുമാനങ്ങൾ എളുപ്പത്തിൽ അറിയാൻ സൊസൈറ്റിക്ക് കഴിയും.ഇന്ത്യ ഗവൺമെന്റിന്റെ അംഗീകാരമുള്ള ഉന്നതകോഴ്‌സുകൾ കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി

പരിചയ സമ്പന്നരായവരുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് പ്രത്തേക സൈറ്റ് സംവിധാനിച്ചു നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു