കുവൈത്തിൽ കൂടുതൽ ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം

കുവൈത്ത് സിറ്റി :രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നിരീക്ഷണ ക്യാമറകൾ അധികമായി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളുമുൾപ്പെടെ 37 മേഖലകളിൽ കൂടി സി സി ടി വി സ്ഥാപിക്കണമെന്നാണ് തീരുമാനം. രാജ്യത്തെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുവാനാണ് സർക്കാരിന്റെ നടപടി. പള്ളികൾ, ആരാധനാലയങ്ങൾ, ഷൂട്ടിങ് കേന്ദ്രങ്ങൾ, കടൽതീരങ്ങൾ, റിഫൈനറികൾ, എണ്ണ സംഭരണികളും കയറ്റുമതി തുറമുഖങ്ങളും, വൈദ്യുതി ഉൽപാദന വിതരണ മേഖലകൾ, ജലസേചന കേന്ദ്രങ്ങൾ, കാൾ സെന്ററുകൾ, വിമാനത്താവളങ്ങൾ, റേഡിയോ ടെലിവിഷൻ സ്റ്റേഷനുകൾ, കുവൈത്ത് വാർത്ത ഏജൻസി, ഉപഗ്രഹ ചാനലുകൾ, വ്യാപാര മേഖലകൾ, കൃഷി, മത്സ്യ സ്രോതസ് വിഭാഗങ്ങളുടെ ബോട്ടുകൾ, ഗതാഗത സംവിധാനങ്ങൾ, പൊതു ഗതാഗത ഡിപ്പോകൾ, ഹെൽത്ത് സെന്ററുകൾ ഫാർമസികൾ, ലബോറട്ടറികൾ, മരുന്ന് ശേഖരണ കേന്ദ്രങ്ങൾ, രക്‌ത ദാനത്തിന് ഉപയോകിക്കുന്ന വാഹനങ്ങൾ ആംബുലൻസുകൾ, ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ, രക്ത ബാങ്ക്, വിവിധ മാർക്കറ്റുകൾ എന്നിവയെല്ലാം നിരീക്ഷണ ക്യാമറയുടെ പരിധിയിലായിരിക്കണമെന്നാണ് മന്ത്രിസഭാ നിർദേശം നൽകിയത്.