മയക്കുമരുന്നുമായി ഈജിപ്ഷ്യൻ പൗരൻ പിടിയിൽ

കുവൈത്ത് സിറ്റി :രണ്ട് കിലോ ഹഷീഷുമായി ട്രക്ക് ഡ്രൈവറായ ഈജിപ്ഷ്യൻ പൗരനെ പോലീസ് പിടികൂടി. വാട്ടർ ടാങ്കിനടിയിൽ ഒളിപ്പിച്ചനിലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. കൂടുതൽ നടപടികൾക്കായി ഇയാളെ മയക്കു മരുന്ന് വിരുദ്ധവിഭാഗത്തിന് കൈമാറി.