കുവൈത്തിലെ പ്രവാസികളുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് എം പി മാർ

കുവൈത്ത് സിറ്റി :കുവൈത്തിലെ പ്രവാസികളുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് എം പി മാർ ആവശ്യപ്പെട്ടു ,രാജ്യം നേരിടുന്ന ഗതാഗത കുരുക്ക്, പൊതു സേവനമേഖലകളിലെ ഉപഭോക്താക്കളുടെ ബാഹുല്യം എന്നിവയ്ക്കെല്ലാം  ഉത്തരവാദികൾ പ്രവാസികൾ ആണെന്ന് ആരോപിച്ചാണ്  പകുതിയോളം പ്രവാസികളെ നാടുകടത്താൻ എം പി മാർ ആവശ്യപ്പെട്ടത് .പ്രവാസികളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖകൾ തയ്യാറാക്കുവാനും ഇവർ നിർദേശിക്കുന്നു .കൂടുതൽ സ്വദേശികൾക്ക് ജോലി നൽകുവാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രവാസികളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുവാനുമാനുമാണ് എം പി മാർ നിർദേശിക്കുന്നത് .പ്രവാസികളുടെ വർധനവ് വിവിധ മേഖലകളിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും അവർ ആരോപിക്കുന്നു.