കുവൈത്തിൽ വിസ തട്ടിപ്പിനിരയായ മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ തിരിച്ചെത്തി

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മലയാളി ഏജന്റ് ഗാർഹിക വിസയിൽ കൊണ്ടുവന്ന് അഞ്ചു മാസം ദുരിത ജീവിതം അനുഭവിക്കേണ്ടതായി വന്ന മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി. ബ്യുട്ടീഷൻ ജോലിക്കെന്ന പേരിൽ നാട്ടിൽ നിന്നും കൊണ്ട് വന്ന ഇവരെ അറബി വീട്ടിൽ ഗാർഹിക തൊഴിലാളിയായി നിർത്തുകയായിരുന്നു .ജോലിക്കിടെ തല ചുറ്റിവീണതിനിടയിൽ ആശുപത്രിയിലാക്കിയ നേരം നോക്കി ഇവർ രക്ഷ പെടുകയായിരുന്നു..കഴിഞ്ഞ ദിവസം ബ്യുട്ടീഷൻ സംഘടനയുടെ സഹായത്തോടെയാണ് നെടുമ്പാശേരി വഴി യുവതി നാട്ടിലെത്തിയത് കുവൈത്തിലെ ശംസുദ്ധീൻ എന്ന മലയാളി ഏജന്റാണ് തന്നെ അറബി വീട്ടിലേക്ക് കൈമാറിയതെന്ന് അവർ പറഞ്ഞു. വിമാനടിക്കറ്റ് അടക്കം 60000 രൂപ യുവതിയിൽ നിന്നും ഷംസുദ്ദീൻ കൈപ്പറ്റിയിരുന്നു. വിവിധ രാജ്യക്കാരായ നിരവധി പേരെ ഇയാൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരാക്കിയതായി യുവതി സാക്ഷ്യപെടുത്തുന്നു. അഞ്ചു മാസങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ടയിലെ  മാക്സ് വെൽ എന്ന സ്ഥാപനം വഴിയാണ് യുവതി വിദേശ യാത്ര തരപ്പെടുത്തിയത്. ഈ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകിയതായി അവർ പറഞ്ഞു.