അധികൃതർ പരിശോധന കർശനമാക്കുന്നു ;ജലീബിലും ഫഹാഹീലിലും 459 പേർ പിടിയിൽ

കുവൈത്ത് സിറ്റി :ഇക്കാമ കാലാവധി കഴിഞ്ഞവരെയും സ്‌പോൺസർഷിപ്പ് മാറി ജോലി ചെയ്യുന്നവരെയും കണ്ടെത്തുവാനായി സുരക്ഷാ വിഭാഗം വ്യാപകമായ തോതിലുള്ള റെയ്‌ഡുകൾ ആരംഭിച്ചു .ഇതിന്റെ ഭാഗമായി ജലീബിലും ഫഹാഹീലിലും നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരുൾപ്പെടെ 459 പേരെ പിടികൂടിയതായാണ് റിപ്പോർട്ടുകൾ മതിയായ താമസ രേഖകളില്ലാത്ത 130 പേർ ,സ്പോൺസർ മാറി ജോലിചെയ്‌തവരും ഇക്കാമ കാലാവധി തീർന്നവരുമായ 51 പേർ .ഒളിച്ചോട്ടത്തിന് കേസുള്ള 26 പേർ ,മദ്യ ലഹരിയിലായിരുന്നു 15 പേർ ,വിവിധ സിവിൽ കേസുകളിൽ പ്രതികളായ 15 പേർ .അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട 4 പേർ എന്നിവരെയാണ് പിടികൂടിയത് .ഇതിനിടെ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 164 നിയമ ലംഘനങ്ങൾ പിടികൂടി എട്ട് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും മയക്കുമരുന്ന് കൈവശം വെച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു .വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പുറത്തിറങ്ങുമ്പോൾ എല്ലാവരും തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതണം.നിയമം ലംഘിക്കുന്നവരെയും അവർക്ക് സംരക്ഷണം നൽകുന്നവർക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സുരക്ഷാ വിഭാഗം അധികൃതർ പറഞ്ഞു