ഇന്ത്യൻ എംബസി ഹെൽത്ത് കെയർ എക്സ്പോ സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി :ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇ ഇന്ത്യൻ എംബസി ഹെൽത്ത് കെയർ എക്സ്പോ സംഘടിപ്പിക്കുന്നു .ഈ മാസം 17,18 തീയ്യതികളിൽ നടത്തപ്പെടുന്ന എക്സ്പോയിൽ ഇന്ത്യയിൽ നിന്നുള്ള ഇരുപതോളം പ്രമുഖ ആശുപത്രികളും മെഡിക്കൽ ടൂറിസം രംഗത്തെ നിരവധി സ്ഥാപനങ്ങളും പങ്കെടുക്കും .ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ,ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫെഷണൽ കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസി പരിപാടി സംഘടിപ്പിക്കുന്നത്.