കല കുവൈത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച്‌ 14 ന്

കുവൈത്ത് സിറ്റി :ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ നേതൃത്ത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നു. മാർച്ച്‌ 14 ന് വൈകിട്ട് കല സെന്ററിൽ വെച്ച് നടക്കുന്ന കൺവെൻഷനിൽ ജനാധിപത്യവിശ്വാസികളായ മുഴുവൻ പേരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.