മഴക്കെടുതി :സ്‌തുത്യർഹമായി പ്രവർത്തിച്ച ജീവനക്കാർക്ക് പ്രത്യേക അലവൻസ്

കുവൈത്ത് സിറ്റി :നവംബറിൽ രാജ്യത്തുണ്ടായ മഴക്കെടുതിയിൽ സ്‌തുത്യർഹമായ രീതിയിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാർക്ക് പ്രത്തേക അലവൻസ് നൽകുമെന്ന് ജല വൈദ്യുതി മന്ത്രി ഡോ ഖാലിദ് അൽ ഫാളിൽ അറിയിച്ചു മഴക്കെടുതിക്കാലത്ത് ജീവനക്കാർ കാണിച്ച സേവനം ജനങ്ങളുടെ ദുരിതങ്ങൾ കുറയ്ക്കാൻ കാരണമായിട്ടുണ്ട് ,ഫഹാഹീൽ അഹമ്മദി പോലുള്ള സ്ഥലങ്ങളിൽ രാപ്പകൽ ഭേദമില്ലാതെയാണ് ജീവനക്കാർ സേവനത്തിൽ മുഴുകിയത് ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ പ്രത്തേക അലവൻസ് പാരിതോഷികമായി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു