അഞ്ചുമാസത്തിനിടയിൽ രണ്ട് അപകടങ്ങൾ: ബോയിങ് 737 മാക്‌സ്‌ എട്ട് വിമാനങ്ങൾ കുവൈത്ത് വിലക്കി

കുവൈത്ത് സിറ്റി :ബോയിങ് 737 മാക്‌സ്‌ എട്ട് വിമാനങ്ങൾക്ക് കുവൈത്തിൽ വിലക്കേർപ്പെടുത്തി.ഇതേ ഗണത്തിൽ പെട്ട വിമാനങ്ങൾ അഞ്ചുമാസത്തിനിടെ രണ്ടുതവണ അപകടത്തിൽ പെട്ട സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം .സിവിൽ ഏവിയേഷൻ വകുപ്പ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് സർവീസുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞ ആഴ്ച എത്യോപിയൻ തലസ്ഥാനമായ ആഡിസ് അബബയിൽ എത്യോപിയൻ എയർലൈൻസിന്റെ
ബോയിങ് 737 മാക്‌സ് എട്ട് വിമാനം പറന്നുയർന്ന ഉടനെ തകർന്ന് വീണ് 157 പേർ കൊല്ലപ്പെട്ടിരുന്നു .കഴിഞ്ഞ ഒക്ടോബറിൽ ഇൻഡൊനീഷ്യയിൽ 189 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലും മാക്‌സ് എട്ട് വിമാനമാണ് തകർന്നത്