ഇന്ന് മുതൽ കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് നേരിട്ട് പറക്കാം

കുവൈത്ത് സിറ്റി :കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് ഇന്നുമുതൽ ആരംഭിക്കും .ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് ഇൻഡിഗോയുടെ സർവീസ് ഏർപ്പെടുത്തിയിട്ടുള്ളത് .മാർച്ച് 31 വരെയുള്ള ശൈത്യകാല ഷെഡ്യൂൾ പ്രകാരം രാവിലെ 5 10 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം 8 മണിക്ക് കുവൈത്തിലും 9 മണിക്ക് കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 4:05 ന്

കണ്ണൂരിലും എത്തും .ഏപ്രിൽ 1ന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യുളിൽ പുലർച്ചെ 4:45ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 7;10 ന് കുവൈത്തിൽ എത്തും കുവൈത്തിൽ നിന്നും രാവിലെ 8;10 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:35 നാണ് കണ്ണൂരിൽ എത്തുക എയർബസ്- 320 ആണ് സർവീസ് നടത്തുക 186 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന വിമാനത്തിൽ ഒരു ദിശയിലേക്കുള്ള ചുരുങ്ങിയ നിരക്ക് 35 ദിനാർ ആണ്