കല കുവൈത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു.

കുവൈത്ത്  സിറ്റി: ഏപ്രിൽ 23-ന് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയമുറപ്പാക്കണമെന്ന അഹ്വാനത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്ത്വത്തിൽ തിരഞ്ഞെടുപ്പ് കൺ‌വെൻഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും ഗുരുതരമായ ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷ എം‌പിമാരുടെ അംഗസംഖ്യ ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ പ്രവാസി കുടുംബങ്ങളിലേയും വോട്ടുകൾ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് തന്നെ ഉറപ്പാക്കേണ്ടതുണ്ടെന്നും കൺ‌വെൻഷൻ ആവശ്യപ്പെട്ടു.

അബ്ബാസ്സിയ കല സെന്ററിൽ നടന്ന തിരഞ്ഞെടുപ്പ് കൺ‌വെൻഷന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു സ്വാഗതം ആശംസിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷന്‍ പ്രതിനിധിയും ലോക കേരള സഭ അംഗവുമായ ശ്രീംലാല്‍, ഐ.എം.സി സി. ഗ്ലോബല്‍ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, ജനത കൾചറൽ സെന്റര്‍ പ്രസിഡണ്ട്‌ സഫീര്‍ പി. ഹാരിസ്, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സികെ നൗഷാദ് നന്ദി രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി രാജഗോപാൽ ചെയർമാനും സികെ നൌഷാദ് കൺ‌വീനറുമായ 251 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ കൺ‌വെൻഷൻ തിരഞ്ഞെടുത്തു. പ്രവീൺ നന്തിലത്ത്, ഹമീദ് മധൂർ, സുനിൽ പി ആന്റണി, സാഫിർ പി ഹാരിസ്, നാഗനാഥൻ എന്നിവരാണ് ജോയിന്റ് കൺ‌വീനർ‌മാർ. വിവിധ മണ്ഡലം കൺ‌വീനർ‌മാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. സി‌എസ് സുഗതകുമാർ, ഷാഹിൻ (തിരുവനന്തപുരം), മൈക്കിൾ ജോൺ‌സൺ (ആറ്റിങ്ങൽ), ജെ സജി, ഉണ്ണി താമരാൽ (കൊല്ലം), സാം പൈനുംമൂട്, രാജീവ് ജോൺ (മാവേലിക്കര), സജി തോമസ് മാത്യു (പത്തനം‌തിട്ട), സുദർശൻ കളത്തിൽ, പീറ്റർ (ആലപ്പുഴ), പിബി സുരേഷ്, ബൈജു കെ തോമസ് (കോട്ടയം), സുധാകരൻ (ഇടുക്കി), ജിജോ ഡൊമിനിക്, ശ്രീനിവാസൻ (എറണാകുളം), നോബി ആന്റണി, വിനോദ് മല്ലുപ്പറമ്പിൽ (ചാലക്കുടി), രംഗൻ, മണിക്കുട്ടൻ (തൃശൂർ), ഷാജു വി ഹനീഫ് (ആലത്തൂർ), കൃഷ്ണകുമാർ ചെറുവത്തൂർ (പാലക്കാട്), നാസർ കടലുണ്ടി, അബൂബക്കർ വേങ്ങര (മലപ്പുറം), പ്രജോഷ് (പൊന്നാനി), മുസ്‌ഫർ, ഷെരീഫ് താമരശ്ശേരി (കോഴിക്കോട്), പ്രജീഷ് തട്ടോളിക്കര (വടകര), നവീൻ (കണ്ണൂർ), ടിവി ജയൻ, ശരീഫ് കൊളവയൽ, മനോജ് ഉദയപുരം (കാസർ‌ഗോഡ്), ബാലചന്ദ്രൻ, ബേബി ഔസേപ്പ് (വയനാട്).
കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്ന്‌ നൂറുകണക്കിന് ആളുകളാണ് കൺ‌വെൻഷനിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.