കുവൈത്തിൽ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പ് വ്യാപകമാകുന്നു :ജാഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസി

http://https://youtu.be/HUeWETL6H1g

കുവൈത്ത് സിറ്റി :കുവൈത്തിൽ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകൾ വ്യാപകമായതോടെ ജാഗ്രത പാലിക്കുവാൻ ഇന്ത്യൻ എംബസിയുടെ നിർദേശം .ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ചു പരാതികൾ വ്യാപകമായതോടെയാണ് എംബസി വെബ്സൈറ്റിലൂടെ മുന്നറിയിപ്പ് നൽകിയത്.കുവൈത്തിലെ വിവിധ കമ്പനികളിൽ ജോലി വാഗ്‌ദാനം ചെയ്ത് ഏജന്റുമാർ നിരവധി പേരിൽ നിന്നും പണം തട്ടിയതായാണ് പരാതി ഉയർന്നിട്ടുള്ളത്. വ്യക്തമായ അന്വേഷണം നടത്താതെ പണം നൽകിയവരാണ് വഞ്ചിതരായത്.ഏജന്റുമാർ ജോലി വാഗ്‌ദാനം നൽകിയ പല കമ്പനികളും നിലവിലില്ലാത്തതാണെന്ന് അറിഞ്ഞതോടെയാണ് ആളുകൾ പരാതിയുമായി രംഗത്തെത്തിയത് .

കമ്പനിയുടെ അവസ്ഥയും വിസ കമ്പനി നേരിട്ട് നൽകുമോയെന്നും ഉറപ്പു വരുത്തുവാനും തൊഴിൽ തട്ടിപ്പിന്റെ സൂചന ലഭിച്ചാൽ attachelabour@indembkwt.gov.in, labour@indembkwt.gov.in എ​ന്നീ വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും എംബസി അധികൃതർ നിർദേശിച്ചു