കാലാവസ്ഥ വ്യതിയാനം :2050 നകം കുവൈത്തിന്റെ ചില തീര മേഖലകൾ കടലിനടിയിലാകും

കുവൈത്ത് സിറ്റി:കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി 2050 നുള്ളിൽ കുവൈത്തിന്റെ ചില തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് യു എൻ പരിസ്ഥിതി പദ്ധതിയിലെ പശ്ചിമേഷ്യൻ ഡപ്യൂട്ടി ഡയറക്‌ടർ അബ്‌ദുൽ മാജിദ് പറഞ്ഞു കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്ര നിരപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. 2050 ആകുമ്പോയേക്കും സമുദ്ര നിരപ്പ് 24 സെന്റിമീറ്റർ വരെ ഉയരത്തിലാകും ബുബിയാൻ ഉൾപ്പെടെയുള്ള ദ്വീപുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട്

ഭാവിയിൽ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് അടുത്തവർഷത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു