അവധിക്കാല ബൈബിൾ സ്‌കൂൾ ഉദ്ഘാടനം ചെയ്‌തു

കുവൈത്ത് സിറ്റി :സെന്റ് പീറ്റേഴ്‌സ് സി എസ് ഐ ഇടവകയിലെ അവധിക്കാല ബൈബിൾ സ്‌കൂൾ അഹമ്മദി സെന്റ് പോൾസ് സി എസ് ഐ ഇടവക വികാരി റവ .ലെവിൻ കോശി ഉദ് ഘാടനം ചെയ്‌തു .വികാരി റവ ജോൺസൻ അലക്‌സാണ്ടർ ഡെല്ലാ മെറിൻ ഡാനിയേൽ വി ബി എസ് ഡയറക്‌ടർ റവ ജിബിൻ തമ്പി ആശ ലീല തോമസ് എന്നിവർ പ്രസംഗിച്ചു .200 ഓളം കുട്ടികൾ പങ്കെടുക്കുന്ന എൻ ഇ സി കെയിൽ ഒരുക്കിയ ബൈബിൾ സ്‌കൂൾ ഈ മാസം 29 ന് സമാപിക്കും