കുവൈത്ത് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി :ഫല പ്രഖ്യാപനം ഇന്ന്

കുവൈത്ത് സിറ്റി :കുവൈത്തിലെ ഒഴിവുവന്ന പാർലമെന്റ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി 37 സ്ഥാനാർത്ഥികളാണ് 2 മണ്ഡലങ്ങളിലായി ജനവിധി തേടിയത് തുടർച്ചയായി സഭാ നടപടികളിൽനിന്നും വിട്ടുനിന്നതിന് അയോഗ്യരാക്കപ്പെട്ട വലീദ് അൽ തബ്തബായി  ജംആൻ അൽ അർബഷ് എന്നിവരുടെ ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് . 38 പോളിങ് സ്റ്റേഷനുകളാണ് ഇരുമണ്ഡലങ്ങളിലുമായി ക്രമീകരിച്ചിരുന്നത് .ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്ന് ഉച്ചയോടെ പുറത്ത് വിടും .