വടകരയിൽ ജയരാജനെ തോൽപിക്കുവാൻ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് ആർ എം പി

കോഴിക്കോട് :വടകരയിൽ യു ഡി എഫിന് ആർ എം പി പിന്തുണ പ്രഖ്യാപിച്ചു .എൽ ഡി എഫ് സ്ഥാനാർഥിയായ പി ജയരാജനെ തോൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ രമ പി കുമാരൻകുട്ടി എന്നിവർ വ്യക്തമാക്കി.ഇതോടെ ആർ എം പി സ്ഥാനാർത്ഥിയെ വടകരയിൽ മത്സരിപ്പിക്കാനുള്ള തീരുമാനവും പിൻവലിച്ചു യു ഡി എഫിന് വേണ്ടി പ്രചാരണം നടത്തില്ലെങ്കിലും പി ജയരാജനെതിരെ വീടുകൾ തോറും കയറി പ്രചാരണം നടത്തുമെന്ന് ആർ എം പി സെക്രട്ടേറിയറ്റ് അറിയിച്ചു