അനധികൃത താമസക്കക്കാരെ പിടികൂടാൻ സമഗ്ര പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം . വരുന്നത് കനത്ത പോലീസ് പരിശോധനയുടെ ദിനങ്ങൾ

കുവൈത്ത് സിറ്റി:കുവൈത്തിലേ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കി.വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടപ്പിലാക്കുക .വരും ദിവസങ്ങളിൽ കനത്ത പോലീസ് പരിശോധനയ്ക്കാണ് ഇതോടെ വഴിയൊരുങ്ങുന്നത് 2018 ജനുവരി 29 മുതൽ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു .പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ 154000 പേർ അനധികൃത താമസക്കാരായി രാജ്യത്ത് കഴിഞ്ഞിരുന്നെകിലും
57000 ആളുകൾ മാത്രമാണ് അത് പ്രയോജനപ്പെടുത്തിയത്. ഒരു ലക്ഷത്തോളം ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കനത്ത പരിശോധന നടത്തി അനധികൃത താമസക്കാരെ മുഴുവൻ പിടികൂടി കയറ്റി അയക്കുവാൻ മന്ത്രാലയം തീരുമാനിച്ചത് .