കുവൈത്തിലെ റോഡുകൾ തകർന്നാൽ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ശിക്ഷ

കുവൈത്ത് സിറ്റി :കുവൈത്തിലെ റോഡുകൾ തകർന്നാൽ ബന്ധപ്പെട്ട കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ശിക്ഷ അനുഭവിക്കേണ്ടിവരും പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സഭയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിൽ പെയ്‌ത കനത്ത മഴയിൽ റോഡുകൾ വ്യാപകമായി തകർന്നിരുന്നു .റോഡുകളുടെ നവീകരണം സംബന്ധിച്ച മന്ത്രിസഭാ യോഗത്തിലാണ് റോഡ് നിർമാണത്തിലെ അഴിമതിക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത് .റോഡുകൾ ഗതാഗത യോഗ്യമായിരിക്കണമെന്ന് ഉറപ്പു വരുത്തേണ്ട ചുമതല ഭരണ ഉദ്യോഗസ്ഥ വിഭാഗത്തിന്റേതാണ് .പൊതു താൽപര്യത്തിന് എതിരായി പ്രവർത്തിച്ചാൽ പൊതുജനങ്ങളിൽ നിന്ന് ഭരണകൂടത്തിനൊരിക്കലും പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു