താൻ ഇപ്പോൾ 100 % സന്തോഷവാൻ , കോൺഗ്രസ് നേതാവ് കെവി തോമസ്

സോണിയാഗാന്ധിയുമായി സംസാരിച്ചതിന് ശേഷം താൻ ഇന്ന് ഏറ്റവും സന്തുഷ്ടനാണെന്ന് കോൺഗ്രെസ് നേതാവും മുൻ എറണാകുളം എംപി യുമായ കെവി തോമസ് അറിയിച്ചു . രാഹുലിനെയും പ്രിയങ്കയെയും കണ്ട് സംസാരിച്ചശഷമേ ഡൽഹി വിടാവൂ എന്നും സോണിയഗാന്ധി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി . തന്നോട് ആലോചിക്കാതെയും അറിയിക്കാതെയും ഹൈബി ഈഡനെ സ്ഥാനാർഥി ആക്കിയതിലുള്ള ചെറിയ ഒരു അസ്വസ്ഥത മാത്രമായിരുന്നു ഉണ്ടായിരുന്നത് . അത് ഇന്നത്തെ ചർച്ചയോടെ പൂർണമായും ഇല്ലാതായി . ഇനി കൊച്ചിയിൽ ചെന്ന് കോൺഗ്രെസ്സിനുവേണ്ടി പ്രവർത്തിക്കുമെന്ന് തോമസ് ഡൽഹിയിൽ പറഞ്ഞു .അതിനിടെ  തോമസിനെ AICC നേതൃപദവിയിലേക്ക് കൊണ്ടുവരുമെന്നുള്ള അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്