മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019′ മാർച്ച് 22 ന്

 

http://https://youtu.be/CMyz9ahyDU8

കുവൈത്ത് സിറ്റി :

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഒൻപതാം വാർഷികാഘോഷം ‘മെട്രോ മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2019’  മാർച്ച് 22 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ നടക്കും .ആഘോഷ പരിപാടികൾ പ്രമുഖ കുവൈത്തി ബ്ലോഗറും എഴുത്തുകാരിയും ചാനൽ അവതാരികയുമായ മറിയം അൽ കബന്ദി ഉദ്‌ഘാടനം ചെയ്യും .സമൂഹത്തിൽ രോഗാവസ്ഥ മൂലം പ്രയാസമനുഭവിക്കുന്ന നിർദ്ധനരും നിരാലംബരുമായവർക്ക് ചികിത്സാ സഹായ സാമ്പത്തിക ഫണ്ട് സമാഹരണമാണ് കോഴിക്കോട് ഫെസ്റ്റ് 2019 ലക്ഷ്യമിടുന്നത് . രൂപീകൃതമായ നാൾ മുതൽ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതിയിലൂടെ നിരവധി പേർക്ക് തണലായി മാറാൻ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട് .പ്രശസ്‌ത ഗായകനും ഇന്ത്യൻ ഐഡൽ സംഗീത മത്സര ജേതാവുമായ വൈഷ്‌ണവ ഗിരീഷാണ് കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ സംഗീത വിരുന്ന് നയിക്കുന്നത് മലയാള സിനിമ പിന്നണി ഗായിക സിന്ധു പ്രേംകുമാർ പ്രശസ്‌ത ഗായകൻ നിഹാസ് ഭാവന എന്നിവർ സംഗീത സായാഹ്‌നത്തിൽ പങ്കെടുക്കും .കുവൈത്തിലെ പ്രമുഖ കലാകാരന്മാരുടെ നൃത്താവിഷ്‌കാരവും പരിപാടിക്ക് കൊഴുപ്പേകും .