കൂടുതൽ മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത കൂടുമെന്ന് അമേരിക്കയുടെ പുതിയ പഠന റിപ്പോർട്ട്

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവരും സമ്മതിക്കുമ്പോഴും പുതിയ അമേരിക്കൻ പഠനം പറയുന്നത് മുട്ട ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് തന്നെയാണ്.

30,000 ആളുകളിൽ കഴിഞ്ഞ 17വർഷമായി നടത്തിയ 6 സുപ്രധാന പഠനങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ കൊളറാഡോ സർവ്വകലാശാലയാണ് ഇങ്ങനെയൊരു നിഗമനം മുന്നോട്ടു വച്ചത്. ഒരു മുട്ടയിൽ അധികം കഴിച്ചാൽ ഹൃദ്രോഗ സാധ്യത , നേരത്തെയുള്ള മരണ സാധ്യത എന്നിവ കുറഞ്ഞത് 6%കണ്ട് വർധിക്കുമെന്നാണ് പഠനം പറയുന്നത്.