നിർമാണം നടന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ മേൽക്കൂര തകർന്ന് 3 പേർ മരിച്ചു

കുവൈത്ത് സിറ്റി : നിർമാണം നടന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ മേൽക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുലൈബികത്ത് ശ്മശാനത്തിന് സമീപം പുതുതായി നിർമിക്കുന്ന മസ്ജിദിന്റെ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. വാർപ്പിന്റെ തട്ട് പൊളിച്ചു കൊണ്ടിരിക്കെയാണ് 5 തൊഴിലാളികൾ അപകടത്തിൽ പെട്ടത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിക്കുകയായിരുന്നു. അപകടകാരണം കണ്ടെത്തുന്നതിന് പ്രത്തേക സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.