ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബകാല ജോലിക്കാരൻ പിടിയിൽ

കുവൈത്ത് സിറ്റി :ആറു വയസ്സുകാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബകാല ജോലിക്കാരനെ പോലീസ് പിടികൂടി. ഹവല്ലിയിൽ കഴിഞ്ഞ ദിവസം ഈജിപ്ഷ്യൻ ബാലികയെയാണ് ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി വിവരങ്ങൾ അറിയിച്ചതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. നിയമ നടപടികൾക്ക് ശേഷം പ്രതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.