ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ സന്തോഷിച്ച ജീവനക്കാരനെ ദുബായ് ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് പിരിച്ചുവിട്ടു

ന്യൂസിലാൻഡിൽ 2 മസ്‌ജിദുകളിൽ ഭീകരാക്രമണം നടത്തി 50 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ ദുബായ് ട്രാൻസ്‌ഗാർഡ് കമ്പനിയിലെ ഒരു ജീവനക്കാരൻ ഭീകരതയെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും തുടർന്ന് കമ്പനി അയാളെ പിരിച്ചു വിടുകയും ചെയ്തു . കമ്പനി നൽകിയ വിവരം അനുസരിച്ചു ഗവൺമെന്റ് ഇയാളെ നാട് കടത്തിയതായും റിപ്പോർട്ട് പറയുന്നു . ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് തന്നെ തങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . യുഎ ഇയിൽ 2012 ൽ രൂപം നൽകിയ സൈബർ നിയമം അനുസരിച്ചാണ് നാടുകടത്തൽ . ഭീകരത താൻ ആഘോഷിക്കുകയാണെന്ന് ഇയാൾ പോസ്റ്റിൽ പരാമർശിച്ചിരുന്നു .