നരേന്ദ്ര മോദിക്ക് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് ഇന്ത്യൻ രൂപ വില വർധിച്ചു വരുന്നു , ഈ പോക്ക് പോയാൽ ഡോളറിനെ 67 ൽ കെട്ടുമെന്ന് വിദഗ്ദ്ധർ

കുവൈത്ത് സിറ്റി :ഏതാനും മാസങ്ങൾക്കു മുൻപ് ഏഷ്യയിലെ ഏറ്റവും മോശപ്പെട്ട കറൻസി എന്ന നിലയിൽ വില നിലവാരം അധഃപതിച്ചിരുന്ന ഇന്ത്യൻ രൂപ ഇപ്പോൾ ഏഷ്യയിലെ മികച്ച കറൻസിയായി മാറിക്കൊണ്ടിരിക്കുന്നെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു . കഴിഞ്ഞ 5 ആഴ്ച കൊണ്ടാണ് ഈ മാറ്റം പ്രകടമായത്. ഈ നില തുടർന്നാൽ വില ഇനിയും കയറുമെന്നും അത് തെരഞ്ഞെടുപ്പിന്റെ വിധിയെ തന്നെ സ്വാധീനിക്കുന്ന ഘടകമായി മാറുമെന്നും സിങ്കപ്പൂർ ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു.

ഒരു ഘട്ടത്തിൽ ഒരു ഡോളറിനു 74 രൂപ 44 പൈസ വരെയായി വില വന്നത് ഇന്ന് മാർച്ച് 20 നു 68 രൂപ 76 പൈസയായി മാറിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ കയറ്റമാണ് . അതുകൊണ്ടുതന്നെ ഈ നില തുടർന്നാൽ ഡോളറിന് 2 മാസം കഴിയുമ്പോൾ 67 രൂപ എന്ന നിലയിൽ ആകുമെന്നും ഇന്നത്തെ സാമ്പത്തിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു . രൂപയുടെ ഡിമാൻഡ് വർധിക്കാൻ ഇടയായ കാരണങ്ങൾ ഈ റിപ്പോർട്ടിൽ വ്യക്തമല്ല .