കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി അപേക്ഷകന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ

കുവൈത്ത് സിറ്റി :കുവൈത്തിൽ ഇനി പ്രവാസികൾക്ക് സന്ദർശക വിസ അനുവദിക്കുന്നത് അപേക്ഷകന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ .ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടർ സെക്രട്ടറി മേജർ തലാൽ അൽ മഹ്‌റഫി വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പുകൾക്ക് നിർദേശം നൽകി യൂറോപ്യൻമാരുടെ ടൂറിസ്റ്റ് വിസ കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ കുട്ടികൾ ഭാര്യ എന്നിവരുടെ സന്ദർശക വിസക്ക് മൂന്ന് മാസത്തെ കാലാവധിയാണുണ്ടാവുക.കമേഷ്യൽ സന്ദർശക വിസ ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്നിവയ്ക്ക് ഒരുമാസത്തെ സമയം മാത്രമാണ് അനുവദിക്കുക വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ)സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദിനാർ ശമ്പളം വേണം എന്നാൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദിനാർ മതിയാകും .അതേസമയം സഹോദരങ്ങളുടെ സന്ദർശന വിസക്ക് പരമാവധി മുപ്പത് ദിവസമാണ് കാലപരിധി.സ്‌പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കുവാനുള്ള അധികാരം ഉണ്ടായിരിക്കും .