ന്യൂസിലാൻഡിനു പിന്നാലെ ഇംഗ്ലണ്ടിലും മസ്ജിദുകൾക്ക് നേരെ ആക്രമണം

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ ബെർമിങ് ഹാം സിറ്റിയിലെ 5 മസ്ജിദുകൾക്കുനേരെ അജ്ഞാതർ ആക്രമണം നടത്തിയതായി വിവിധ റിപോർട്ടുകൾ പറയുന്നു . ആർക്കും ജീവാപായമില്ല. മസ്ജിദുകളുടെ ജനാലപ്പാളികൾ തകർത്തിട്ടുണ്ട് . ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരസ്പര ബന്ധം ഉള്ളതാണ് ആക്രമണത്തിന്റെ രീതിയെന്ന് പോലീസ് പറയുന്നു. അന്വേഷണം സജീവമാക്കിയിട്ടുണ്ട്.

ന്യൂ സിലണ്ടിൽ 2 മസ്ജിദുകളിൽ നടത്തിയ ഭീകരാക്രമണത്തിൽ 50 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ലോകം ഇനിയും മുക്തമാകാത്ത സാഹചര്യത്തിൽ ഇംഗ്ളണ്ടിൽ ഇങ്ങനെയൊരു ആക്രമണം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.