ഒമ്പത് രാജ്യക്കാർക്ക് യാത്ര വിലക്ക് :പ്രചാരണം കുവൈത്ത് എയർവേസ് നിഷേധിച്ചു

കുവൈത്ത് സിറ്റി :ഒമ്പത് രാജ്യക്കാർക്ക് കുവൈത്ത് എയർവേസ് യാത്ര വിലക്കേർപ്പെടുത്തി എന്ന പ്രചാരണം അധികൃതർ നിഷേധിച്ചു, ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. കമ്പനി അത്തരത്തിലൊരു പ്രസ്താവന ഇറക്കുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ഏത് യാത്രക്കാരനും നിയമനുസൃതം കുവൈത്ത് എയർ വേസിലോ മറ്റ്‌ വിമാനങ്ങളിലോ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുന്നതിന് തടസങ്ങളിലില്ലെന്നും അധികൃതർ അറിയിച്ചു