ഹാപ്പിനെസ് ഇൻഡക്സിൽ കുവൈത്ത് 6 റാങ്ക് താഴ്ന്ന് 51 ലെത്തി

കുവൈത്ത് സിറ്റി :ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഈ വർഷം ആറ് സ്ഥാനം പിറകിലേക്ക് പോയി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന നെറ്റ് വർക്ക്‌ പുറത്ത് വിട്ട പട്ടികപ്രകാരം കുവൈത്തിന്റെ ഈ വർഷത്തെ സ്ഥാനം 51 ആണ്. കഴിഞ്ഞ വർഷം ഇത് 45 ആയിരുന്നു. മറ്റു ജി സി സി രാജ്യങ്ങൾ കുവൈത്തിനെക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 133 മത് സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 140 ലേക്ക് പിന്നോക്കം പോയി. ലോകത്തെ വൻ ശക്തികളൊന്നും സന്തോഷത്തിന്റെ കാര്യത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നില്ല.15 മതുള്ള യു കെ ആണ് വൻകിട രാജ്യങ്ങളിൽ മുന്നിൽ ഉള്ളത്