സിവിൽ ഐഡി കാർഡ് :ഫീസ് വർധനവില്ല

കുവൈത്ത് സിറ്റി :സിവിൽ ഐ ഡി കാർഡിനുള്ള ഫീസ് വർധിപ്പിക്കുന്നു എന്ന പ്രചാരണം സിവിൽ ഇൻഫർമേഷൻ അതോറിറ്റി നിഷേധിച്ചു. നിലവിൽ 5 ദിനാർ ആണ് സിവിൽ ഐ ഡി ക്കുള്ള ഫീസ്. അത് വർധിപ്പിക്കുന്നു എന്ന രീതിയിൽ പ്രചാരണം വ്യാപകമായതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.